വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി
വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും.
സല്‍മാനിയ ആശുപത്രിയില്‍ സാധാരണ പ്രസവത്തിന് 150 ദിനാർ(ഏകദേശം 33,000 രൂപ) ആണ് എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിന് 350(77,000രൂപ ) മുതല്‍ മുകളിലേക്ക് ആകും സിസ്സേറിയൻ ആണെങ്കില്‍ 700 ദിനാർ (1,54,000 രൂപ ) മുതലാണ് തുടങ്ങുന്നത് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ മികച്ച സേവനങ്ങളാണ് നല്‍കുന്നത് എന്നും അത് എല്ലാവരിലേക്കും എത്തിക്കാനാണ് ഈ നിയമം ഇറക്കിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാൽ ഈ തീരുമാനം പ്രവാസികൾക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തുന്നത്. ചെലവ് കുറഞ്ഞ പ്രസവ ശുശ്രൂഷകൾ പ്രവാസി വനിതകൾക്ക് പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ അപ്രാപ്യമാകും. ഇനി സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിക്കുകയേ ഇവർക്ക് മാർഗ്ഗമുള്ളൂ.