കേരളത്തില്‍ നിന്നുള്ള ട്രാവല്‍ വ്ലോഗർ മഹീൻ ഷാജഹാൻ ഏതാനും വിദേശ സ്ത്രീകള്‍ക്കൊപ്പം ഒരു ക്ഷേത്രം സന്ദർശിക്കുകയും അവരുടെ നെറ്റിയില്‍ സിന്ദൂരം തൊടുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ നെറ്റിസണ്‍സിനിടയില്‍ ഈ ദൃശ്യങ്ങള്‍ ചർച്ചയാവുകയും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തു.
തൊടുപുഴയിലെ ആരവല്ലിക്കാവിലുള്ള ശ്രീ ദുർഗ്ഗാഭദ്ര ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. നാല് വിദേശ സ്ത്രീകളുമായാണ് വ്ലോഗർ ക്ഷേത്രത്തില്‍ എത്തിയത്. ദൃശ്യങ്ങളില്‍ ഇയാള്‍ വിദേശ സ്ത്രീകള്‍ക്ക് സിന്ദൂരം തൊട്ടു കൊടുക്കുന്നത് കാണാം. ദൃശ്യങ്ങള്‍ വിവാദമായതോടെ മഹീൻ ഷാജഹാൻ പ്രതികരണവമായി രംഗത്തെത്തി.
“വിവാഹിതരായ ആളുകള്‍ ഇത് (സിന്ദൂർ) ഇടുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു, പക്ഷേ ഇത് ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും മറ്റാർക്കും ഇത് ഇടാൻ കഴിയില്ലെന്നും എനിക്കറിയില്ലായിരുന്നു.” – മഹീൻ ഷാജഹാൻ വ്യക്തമാക്കി. ഷാജഹാന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിട്ട ദൃശ്യങ്ങള്‍ക്ക് നെറ്റിസണ്‍സ് കടുത്ത വിമർശനമാണ് നല്‍കിയത്. വിവാദ വീഡിയോ ചുവടെ കാണാം.
He is reportedly Maheen a Muslim Kerala-based Instagram influencer (730K followers).
— Oxomiya Jiyori 🇮🇳 (@SouleFacts) May 29, 2025
In Sree Durga Bhadra Devi Temple, Aravallikkavu, Thodupuzha he applied Sindoor on 4 foreign women in mocking manner.
Is this not insult to #Sindoor ??
pic.twitter.com/rFKlxgPMOa












