ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ല്‍ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ഇവർ ബഹ്റൈനിലെത്തിയത്.

പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ.സി. ആർ.എഫിന്റെയും ഹോപ് ബഹ്റൈന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക