വിദേശീയരെ കാണുമ്ബോള്‍ ഓടിപ്പോയി അവർക്കൊപ്പം സെല്‍ഫിയെടുക്കുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും സ്വദേശികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിദേശികള്‍ തളരാറുണ്ട്.ഇപ്പോഴിതാ ഇതുവഴി എങ്ങനെ പണം സമ്ബാദിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് റഷ്യൻ സ്വദേശിനിയായ യുവതി.

100 രൂപ ഈടാക്കിയാണ് താൻ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്ന് യുവതി പറയുന്നു. ‘ഒരു സെല്‍ഫിക്ക് 100 രൂപ’ എന്ന ബോർഡും കൈയില്‍ പിടിച്ചാണ് യുവതി ബീച്ചിലെത്തിയത്. ആളുകള്‍ സെല്‍ഫിക്ക് പോസ് ചെയ്യാൻ നിരന്തരം ആവശ്യപ്പെടുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ താൻ ഒരു സൂത്രം കണ്ടെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് യുവതി ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മാഡം പ്ലീസ് ഒരു ഫോട്ടോ? ഒരേയൊരു ഫോട്ടോയെന്ന് ചോദിച്ചുകൊണ്ട് ആളുകള്‍ പിന്നാലെ വരികയാണ്. ഞങ്ങള്‍ ക്ഷിണിച്ചു. ഇതിനൊരു പരിഹാരം കണ്ടെത്തി. അതിനാല്‍ 100 രൂപ തന്നാല്‍ ഒരു സെല്‍ഫിയെടുക്കാമെന്ന ബോർഡ് കൈയില്‍ കരുതുകയായിരുന്നു.’- യുവതി വ്യക്തമാക്കി.

ബീച്ചില്‍ നിരവധി ആണുങ്ങള്‍ യുവതിയെ വളഞ്ഞ് ഫോട്ടോയെടുക്കാൻ ശ്രമിച്ചു. അപ്പോള്‍ യുവതി ബോർഡ് ഉയർത്തിപ്പിടിച്ചു. ഇതില്‍ ചിലർ യുവതിക്ക് പണം നല്‍കി പോസ് ചെയ്യാൻ തയ്യാറായി. ‘ഇപ്പോള്‍ ഞങ്ങള്‍ ഹാപ്പിയാണ്. ഇന്ത്യക്കാർക്ക് വിദേശികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സാധിക്കുന്നു. വിദേശികള്‍ക്ക് ക്ഷീണം അനുഭവപ്പെടില്ല. കാരണം ഇതുവഴി സമ്ബാദിക്കാൻ സാധിക്കുന്നുണ്ട്. എങ്ങനെയുണ്ട് ഈ ട്രിക്ക്.’- എന്നാണ് യുവതി ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക