പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായി ഫുള്‍ടൈമർ വേണം.

സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണ ബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയ വരെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആക്കരുതെന്നും സർക്കാരുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരെ ഏരിയാ സെക്രട്ടറിമാർ ആക്കരുതെന്നും രേഖയില്‍ പറയുന്നു. വിഭാഗീയത അനുവദിക്കില്ലെന്ന് മുന്നറിയിപ്പും രേഖയിലുണ്ട് . വിഭാഗീയ പ്രവർത്തനങ്ങള്‍ സമ്മേളനങ്ങളില്‍ ഉണ്ടാകരുത്. വ്യക്തി കേന്ദ്രീകൃത പ്രവർത്തനവും തുരുത്തുകള്‍ സൃഷ്ടിക്കലും അനുവദിക്കില്ല. വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക