സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം ആർട്‌സ് വിഷയങ്ങള്‍ കൂടി ചേർന്നുള്ള STEAM കോഴ്‌സുകള്‍ക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്.ക്രിയേറ്റിവിറ്റി സ്‌കില്ലുകള്‍ക്കും ഏറെ സാദ്ധ്യതയുണ്ടെന്ന് ലോക സാമ്ബത്തിക ഫോറം 2023 റിപ്പോർട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.എൻജിനിയറിംഗ്, ടെക്‌നോളജി മേഖലയില്‍ ഡിസൈൻ തിങ്കിംഗ് കോഴ്‌സുകള്‍ക്കും ഏറെ ഭാവിയുണ്ട്. സയൻസ് കോഴ്‌സുകളോടൊപ്പം സൈക്കോളജി, ആന്ത്രോപോളജി, സോഷ്യോളജി, ഡിസൈൻ കോഴ്‌സുകള്‍ കൂടുതലായി ഓഫർ ചെയ്തുവരുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആർട്‌സ് ബിരുദ പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം 52 ശതമാനത്തിലധികമാണ്. നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകളോടൊപ്പം ആർട്‌സ് വിഷയങ്ങള്‍ മൈനറായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഫ്യൂച്ചർ സ്‌കില്ലുകള്‍
മാറുന്ന ലോകത്ത് ഭാവി തൊഴിലുകള്‍ക്കിണങ്ങിയ ഫ്യൂച്ചർ സ്‌കില്ലുകള്‍ സ്വായത്തമാക്കണം.കോഴ്‌സെറയുടെ വാർഷിക ജോബ് സ്‌കില്‍സ് 2024 റിപ്പോർട്ടില്‍ മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്‌കില്ലുകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ലീഡർഷിപ്, സൈബർ സെക്യൂരിറ്റി, എ.ഐ സ്‌കില്ലുകള്‍ക്കാണ് പ്രാധാന്യമേറുന്നത്. ഇ കോമേഴ്‌സ്, മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്, സിസ്റ്റം സെക്യൂരിറ്റി, സെർച്ച് എൻജിൻ ഒപ്‌റ്റിമൈസേഷൻ, പവർ ബി 1( Surface ഡാറ്റ) , ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിംഗ് മാനേജ്മന്റ് എന്നിവയാണ് മുൻനിര സ്‌കില്ലുകള്‍.
ഡിജിറ്റല്‍ മാർക്കറ്റിംഗ്, അഡ്വെർടൈസിംഗ് മേഖല കരുത്താർജ്ജിക്കുമ്ബോള്‍ ഇതുമായി ബന്ധപ്പെട്ട സ്‌കില്ലുകള്‍ക്കും, കോഴ്‌സുകള്‍ക്കും സാദ്ധ്യതയേറും. 2030 ഓടു കൂടി ഈ മേഖല 1.5 ട്രില്യൻ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 78 ശതമാനം പേരും സോഷ്യല്‍ മീഡിയയെ കൂടുതലായി ആശ്രയിക്കും. ലീഡർഷിപ് സ്‌കില്ലുകളില്‍ പീപ്പിള്‍ മാനേജ്മെന്റ്, നെഗോഷിയേഷൻ, ഇൻഫ്‌ളുൻസിംഗ്, തൊഴിലാളി ബന്ധങ്ങള്‍, പീപ്പിള്‍ ഡെവലപ്‌മെന്റ് എന്നിവ ഉള്‍പ്പെടും.അതിവേഗം വളർന്നുവരുന്ന ഡാറ്റ സയൻസ് സ്‌കില്ലുകളില്‍ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡല്‍, postgre SQL, Knitr, MATLAB, ബിസിനസ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ്, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഉദ്യോഗാർത്ഥികളില്‍ 11 ശതമാനം പേർക്ക് മാത്രമേ ഡാറ്റ വിഷ്വലൈസേഷനില്‍ നൈപുണ്യമുള്ളൂ.
എ.ഐ സ്‌കില്ലുകള്‍
റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോള്‍വിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേണിംഗ് സ്‌കില്ലുകള്‍ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്‌കില്ലുകളാണ്. എല്ലാവർക്കുമുള്ള ജനറേറ്റീവ് എ.ഐ, പ്രോംപ്റ്റ് എൻജിനീയറിംഗ് ഫോർ ചാറ്റ് ജി.പി.ടി, ലാർജ് ലാംഗ്വേജ് മോഡല്‍സ് എന്നിവയും എ.ഐ സ്‌കില്ലുകളില്‍ പെടും.സിസ്റ്റം സെക്യൂരിറ്റി, ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, റിയാക്‌ട് (വെബ് ഫ്രെയിംവർക്), കമ്ബ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റി സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി സ്ട്രാറ്റജി എന്നിവ പ്രധാനപ്പെട്ട സാങ്കേതിക സ്‌കില്ലുകളാണ്.
സാങ്കേതികരംഗത്ത് മിക്‌സഡ് റിയാലിറ്റി, ക്വാന്റം കമ്ബ്യൂട്ടിംഗ് എന്നിവ വളർച്ച കൈവരിക്കും. സ്‌പേസ് ടൂറിസം, സോളാർ, ഹൈഡ്രജൻ എനർജി, ഇലക്‌ട്രിക്ക് വെഹിക്കിള്‍ കോഴ്‌സുകള്‍ എന്നിവ വിപുലപ്പെടും. ഓട്ടോമോട്ടീവ്, ടൂറിസം, ഫിനാൻഷ്യല്‍ സർവീസ്, അഗ്രിബിസിനസ്, ആരോഗ്യം, ഐ.ടി, റീറ്റെയ്ല്‍, സെമികണ്ടക്ടർ, കമ്മ്യൂണിക്കേഷൻ മേഖല വളർച്ച കൈവരിക്കും. ഡ്രോണ്‍ ടെക്‌നോളജി, റോബോട്ടിക്‌സ് എന്നിവ കൂടുതലായി പ്രാവർത്തികമാകും. ഫാർമ, ഭക്ഷ്യ സംസ്‌കരണം എന്നിവ വളർച്ച കൈവരിക്കും. സാമ്ബത്തിക സേവനം, ആരോഗ്യം, ഫാർമസ്യൂട്ടിക്കല്‍സ്, ഗതാഗതം, ടെലികമ്യൂണിക്കേഷൻസ്, പ്രതിരോധം, വ്യവസായ മേഖലകളില്‍ ക്വാന്റം കമ്ബ്യൂട്ടിംഗ് കൂടുതലായി പ്രയോജനപ്പെടും.
റീസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍
ബിരുദധാരികള്‍ക്കും, തൊഴില്‍ മേഖലയില്‍ പ്രവർത്തിക്കുന്നവർക്കും യഥാക്രമം അനുയോജ്യമായ റീസ്‌കില്ലിംഗ്, അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ ആവശ്യമാണ്. ഓണ്‍ജോബ് സ്‌കില്ലുകള്‍, സർട്ടിഫിക്കേഷനുകള്‍, ആഡ് ഓണ്‍ കോഴ്‌സുകള്‍ എന്നിവ വഴി സ്കില്‍ മെച്ചപ്പെടുത്താം. താത്പര്യം, അഭിരുചി, പ്രസക്തി എന്നിവ വിലയിരുത്തി ഇത്തരം കോഴ്‌സുകള്‍ക്ക് ചേരാം.








