മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികള്‍ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയില്‍ ആക്കിയ മി ടൂ കൊടുങ്കാറ്റുകളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത നല്‍കിയിരിക്കുകയാണ്. ‘മി ടൂവില്‍ വിറച്ച്‌ ദക്ഷിണേന്ത്യന്‍ സിനിമ’ എന്നർത്ഥം വരുന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 30നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ടില്‍ സർക്കാർ കൈക്കൊണ്ട നടപടിയില്‍ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. റിപ്പോർട്ട് തടഞ്ഞുവച്ചതിലൂടെ സിനിമാ മേഖലയിലെ പണക്കാരെയും ശക്തൻമാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു. ഡല്‍ഹിയില്‍ നിന്നുള്ള കെ.ബി.പ്രഗതിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം റിപ്പോർട്ട് പുറത്തുവരാൻ കാരണമായ മാധ്യമ ഇടപെടലുകളെയും ന്യൂയോർക്ക് ടൈംസ് പ്രകീർത്തിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നടിക്ക് നേരിട്ട അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ നടൻ ദിലീപ് ജയിലിലായി. വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് സിനിമയിലെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ സർക്കാർ നിർബന്ധിതരായി. എന്നാല്‍ 2019 സമർപ്പിച്ച റിപ്പോർട്ട് സർക്കാർ പൂഴ്ത്തി. പിന്നീട് മാധ്യമങ്ങളും വനിതാ സംഘടനകളും നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരാൻ കാരണം എന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു.

ഹേമ കമ്മറ്റി രൂപീകരിച്ച സാഹര്യം, വെളിപ്പെടുത്തലുകള്‍, നല്‍കിയ ശുപാർശകള്‍ എന്നിവയുടെ പ്രസക്തി ആഴത്തില്‍ വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. ഹോളിവുഡിലെ മി ടൂ ആരോപണങ്ങള്‍ തുടങ്ങുന്നതിന് മുമ്ബ് ഏറ്റവും പുരോഗമനമെന്ന് വിശേഷണമുള്ള മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹേമ കമ്മറ്റി റിപ്പോർട്ട് തുറന്നു കാട്ടി. 2017ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വരെ ചൂണ്ടിക്കാട്ടി തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും വാർത്തയില്‍ പരാമർശിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക