പോക്സോ കേസില്‍ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്.

16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. നിലവില്‍ വി ജെ മച്ചാനെ പോലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക