കോട്ടയം: പാമ്ബാടിയിലും സമീപ സ്ഥലങ്ങളിലും ബൈക്കില്‍ എത്തി സ്ക്കൂള്‍ വിദ്യാർഥിനികള്‍ക്ക് മുമ്ബില്‍ നഗ്നതാ പ്രദർശനം നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ കുറെ മാസങ്ങളായി യുവാവ് ബൈക്കിലെത്തി സൗത്ത് പാമ്ബാടിയിലും മുളേക്കുന്ന്, കുറ്റിക്കല്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ ഒറ്റക്ക് നടന്നു വരുന്ന പെണ്‍കുട്ടികള്‍ക്ക് മുമ്ബില്‍ ബൈക്ക് നിർത്തി വഴി ചോദിക്കും തുടർന്ന് നഗ്നത ഇവർക്കു മുമ്ബില്‍ പ്രദർശിപ്പിച്ച ശേഷം വേഗതയില്‍ ബൈക്ക് ഓടിച്ച്‌ കടന്നുകളയും ചെയ്യുകയായിരുന്നു.

ജൂലൈ 22 നാണ് ഹീറോ എക്സ് പ്ലസ് ബൈക്കില്‍ എത്തി പ്രതി നഗ്നതാപ്രദർശനം അവസാനമായി നടത്തിയത്. യുവാവിനെക്കുറിച്ച്‌ വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്ന് പാമ്ബാടി പോലീസ് കറുകച്ചാല്‍, പാമ്ബാടി പ്രദേശത്ത് ഉള്ള ഹീറോ എക്സ് പ്ലസ് മോഡല്‍ ബൈക്കുകളുടെ വിവരം എടുത്തു.ഏകദേശം 400 ബൈക്കുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ശേഖരിച്ചത്. തുടർന്ന് 400 ബൈക്കുകളുടെയും ഉടമസ്ഥരുടെ ഫോണ്‍ നമ്ബരുകളും ശേഖരിച്ചു. അതില്‍ കേസിന് ആസ്പദമായ ദിവസങ്ങളില്‍ പാമ്ബാടി പ്രദേശത്തെ മൊബൈല്‍ ടവറിൻ്റെ പരിധിയില്‍ വന്ന ഫോണ്‍ നമ്ബരുടെ വിവരങ്ങള്‍ ശേഖരിച്ചു അതില്‍ നിന്നും ഉള്ള തുടർ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബാടി എസ്.എച്ച്‌. റിച്ചാർഡ് വർഗീസിന്റെ നേതൃത്ത്വത്തില്‍ എസ്.ഐ മാരായ നജീബ് കെ.എ, കോളിൻസ് എം.ബി, ജോജൻ ജോർജ്, എ.എസ്.ഐ നവാസ്, മധു പി.പി, മിനിമോള്‍ കെ.എ. റെജി എം.സീനീയർ സിവല്‍ പോലീസ് ഓഫീസേഴ്സായ പി.ആർ സന്തോഷ് കുമാർ, പി.ടി ദയാലു, ജിബിൻ ലോബോ, സുമിഷ് മാക്ക്മില്ലൻ, നിഖില്‍ സി.പി.ഒമാരായ ശ്രീജിത്ത് രാജ്, അരുണ്‍ ശിവരാജൻ, അനൂപ് സി.എസ്. എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക