വയനാട്ടില്‍ സംഭവിച്ച ദുരന്തം ഞെട്ടിക്കുന്നതാണെന്ന് സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. വയനാടിനെ ആരും പരിഗണിക്കുന്നില്ലെന്നും നല്ലൊരു ആശുപത്രി പോലും തന്റെ നാട്ടിലില്ലെന്നും വയനാടുകാരൻ കൂടിയായ ബേസില്‍ പറഞ്ഞു. എല്ലാവർക്കും ടൂർ വരാൻ മാത്രമുള്ള ഒരു സ്ഥലമായി മാത്രമാണ് വയനാടിനെ പരിഗണിക്കുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പ്രതികരിച്ചു.

“മുണ്ടക്കൈയില്‍ ഞാൻ പോയിട്ടില്ല. മേപ്പാടിയിലൊക്കെ പോയിട്ടുണ്ട്. ഞാൻ പഠിച്ച സ്കൂള്‍ കല്‍പ്പറ്റയിലാണ്. അത് മേപ്പാടിക്ക് അടുത്താണ്. അവിടെ എന്റെ വളരെ ജൂനിയർ ആയിട്ട് പഠിച്ച പെണ്‍കുട്ടി മരിച്ചുപോയി. എനിക്ക് പരിചയമുള്ള ഒരാളല്ല. വയനാട്ടില്‍ സംഭവിച്ചത് വലിയ ഒരു ദുരന്തമാണ്. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ ദുരന്തം. വയനാട് നല്ലൊരു ആശുപത്രി വരണം എന്നുണ്ട്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോകുന്നത് കോഴിക്കോട്ടേക്കാണ്”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“വയനാട് നല്ലൊരു ആശുപത്രി ഇല്ലാത്തതുകൊണ്ടാണ് ചുരമിറങ്ങി കോഴിക്കോട്ടേക്ക് ജനങ്ങള്‍ പോകുന്നത്. പോകുന്ന വഴി ബ്ലോക്കില്‍പ്പെട്ട് എത്രപേർ ആംബുലൻസില്‍ വച്ച്‌ തന്നെ മരിച്ചു പോകാറുണ്ട്. കുറഞ്ഞത് മൂന്നു മണിക്കൂർ എടുക്കും കോഴിക്കോട്ടേക്ക് എത്താൻ. വയനാട്ടില്‍ നല്ലൊരു ആശുപത്രി വേണം എന്നുള്ളത് എത്രയോ നാളായിട്ടുള്ള ആവശ്യമാണ്. അതൊന്നും ആരും ശ്രദ്ധിക്കാറില്ല. എല്ലാവർക്കും ടൂർ വരാനുള്ള ഒരു സ്ഥലം മാത്രമാണ് വയനാട്”-ബേസില്‍ ജോസഫ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക