അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നടി സുരഭി സന്തോഷ്. ‘കുട്ടനാടന്‍ മാര്‍പാപ്പ’യിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുരഭി സന്തോഷ്. തനിക്ക് വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടാണ് സുരഭി ഇക്കാര്യം വ്യക്തമാക്കിയത്.സൈബര്‍ പോലീസില്‍ പരാതി കൊടുത്ത്, അവിടെ നിന്നും ഐ.പി. അഡ്രസ് എടുത്തുകൊള്ളാം എന്നാണ് സുരഭി പങ്കുവച്ച സ്‌ക്രീന്‍ ഷോട്ടില്‍ പറയുന്നത്.
അപ്പോഴേക്കും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഇയാള്‍ സുരഭിയോട് ക്ഷമ ചോദിക്കുന്നുണ്ട്.’കളി ഞാന്‍ പഠിപ്പിച്ചു തരാം മോനേ’ എന്നായതും, അക്കൗണ്ട് ഹാക്ക് ആയെന്നും, താനല്ല മെസ്സേജ് അയച്ചതെന്നും യുവാവ് പറയുന്നുണ്ട്. മെസേജ് കണ്ടില്ല എന്നും, ഫെയ്ക്ക് ക്രിയേറ്റ് ചെയ്തതാണെന്നുമുള്ള സന്ദേശങ്ങള്‍ യുവാവ് അയക്കുന്നുണ്ട്. എന്നാല്‍ സുരഭി വിട്ടുകൊടുക്കാന്‍ തയാറല്ല.’നിന്നെ ഞാന്‍ കോടതി കയറ്റിയിട്ടേ കാര്യമുള്ളൂ’ എന്നാണ് സുരഭിയുടെ പ്രതികരണം.
ക്ഷമാപണം തുടരുകയും, പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നും യുവാവ് പറയുന്നുണ്ട്. ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ക്ക് പിന്നാലെ ഒരു കുറിപ്പും സുരഭി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.’നടിയോ മോഡലോ ഏതു സ്ത്രീയോ ആയിക്കോട്ടെ, അവരുടെ സന്തോഷത്തിനും സംതൃപ്തിക്കുമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതുമായി നിങ്ങള്‍ ഒത്തുപോവുകയോ, പോകാതിരിക്കുകയോ ചെയ്യാം, എന്ന് കരുതി എന്തും വിളിച്ചു പറയരുത്. അത്തരത്തില്‍ സ്വന്തം മാലിന്യം മറ്റുള്ളവരിലേക്ക് വലിച്ചെറിഞ്ഞാല്‍, അത് നിങ്ങളുടെ മുഖത്തേക്ക് തന്നെ തിരിച്ച് എറിയപ്പെടും’ എന്നാണ് സുരഭി കുറിച്ചത്.





