FlashKeralaNews

ചരിത്രത്തിൽ ആദ്യം: ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെ പിന്തള്ളി 24 ന്യൂസ് ഒന്നാം സ്ഥാനത്ത്; മൂന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ; മാതൃഭൂമിക്കും മനോരമക്കും കനത്ത തിരിച്ചടി; വിശദാംശങ്ങൾ വായിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) നിലനിര്‍ത്തിയിരുന്ന കുത്തക ആദ്യമായി തകര്‍ത്ത് 24 ന്യൂസ്. മലയാളം ന്യൂസ് ചാനല്‍ ചരിത്രം തിരുത്തിയാണ് ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ബാര്‍ക്കില്‍ പുതിയ മുന്നേറ്റം നടന്നിരിക്കുന്നത്. 150 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിനെ 24 മറികടന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്കില്‍ 147 പോയിന്റ് മാത്രമാണ് നേടാനായത്.

ad 1

മനോരമ ന്യൂസിനെയും, മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവി ബാര്‍ക്കില്‍ എക്കാലത്തെയും വലിയ കുതിപ്പ് ഇത്തവണയും നടത്തിയിട്ടുണ്ട്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച്‌ ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ വന്‍ മുന്നേറ്റമാണ് ചാനല്‍ നടത്തുന്നത്. മൂന്നാം സ്ഥാനത്തേക്ക് എത്തിയ റിപ്പോര്‍ട്ടര്‍ ടിവി 116 പോയിന്റാണ് സ്വന്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനും ബാര്‍ക്കില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയ മനോരമയ്ക്ക് കേവലം 77 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. 72 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാതൃഭൂമി എത്തിയിരിക്കുന്നത്. ആറാം സ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ്. 26 പോയിന്റുകള്‍ നേടാനെ കൈരളിക്ക് സാധിച്ചിട്ടുള്ളൂ.

ad 3

സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്ക് ഇക്കുറി ടിആര്‍പിയില്‍ വന്‍ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. പതിവായി ഏഴാം സ്ഥാനം പങ്കിടാറുള്ള ജനത്തിന് ഇക്കുറി ആസ്ഥാനം നഷ്ടമായി. ന്യൂസ് 18 മലയാളമാണ് 24 പോയിന്റുമായി ഇക്കുറി ഏഴാം സ്ഥനത്ത് നില്‍ക്കുന്നത്. ബാര്‍ക്ക് റേറ്റില്‍ ഏറ്റവും പിന്നില്‍ ഇത്തവണ ജനം ടിവിയാണ്. 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് എത്താന്‍ മാത്രമെ ജനം ടിവിക്കായുള്ളൂ.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button