ബാര്‍ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ 24 ന്യൂസിനും തിരിച്ചടി. 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള 2000 കോടിയുടെ തട്ടിപ്പുകേസാണ് പുറത്തുവന്നത്. സൗദിയിലെ ഹോസ്പിറ്റല്‍ ശൃംഖല വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നും പരാതിക്കാരനെ ഒത്തുതീര്‍പ്പിന് വിളിച്ച് വരുത്തി ക്രൂര മര്‍ദ്ദനം നടത്തിയെന്നുമാണ് പരാതി. ആലുങ്കല്‍ മുഹമ്മദാണ് ഒന്നാം പ്രതി.
നെടുമ്ബാശ്ശേരി പോലീസാണ് പരാതിയിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.നിലമ്ബൂര്‍ സ്വദേശി അബ്ദുള്‍സലാം അബ്ദുള്‍റഹ്‌മാന്റെ പരാതിയിലാണ് മുഹമ്മദ് ആലുങ്കലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.’ഒന്ന് മുതല്‍ ആറ് വരേയുള്ള പ്രതികള്‍ ചേര്‍ന്ന് 2015 മുതല്‍ 2019 വരേയുള്ള കാലയളവില്‍ ഗൂഡാലോചന നടത്തി പരാതിക്കാരന്‍ സൗദി അറേബ്യയില്‍ 2003 മുതല്‍ പ്രവര്‍ത്തനം നടത്തിവരുന്ന 2000 കോടി രൂപ വിലമതിക്കുന്ന ആശുപത്രി ശ്യംഖല വ്യാജരേഖയുണ്ടാക്കി ചതിയിലൂടെ തട്ടിയെടുത്തു’ നെടുമ്ബാശ്ശേരി പൊലീസ് രേഖപ്പെടുത്തിയ എഫ്‌ഐറില്‍ പറയുന്നു.
ആശുപത്രി ശൃംഖല തട്ടിയെടുത്തതിന് പുറമെ, വ്യാജ പരാതികള്‍ നല്‍കി പരാതിക്കാരനെ സൗദി അറേബ്യയില്‍ ജയില്‍വാസം അനുഭവിക്കുന്നതിന് ഇടയാക്കി. ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റ് (ഒത്തുതീര്‍പ്പ്) എന്ന വ്യാജേന നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ട് പ്രോറ റെസിഡന്‍സി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരനെ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു.24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കല്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ, നിസാം അലി, അബ്ദുള്‍ ലത്തീഫ്, സുബൈര്‍, ഷിഹാബുദ്ധീന്‍, സമീര്‍ എന്നിവരാണ് രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍.














