യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സംവിധാനത്തില്‍ പരിഷ്‌കരണം നടത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. യുപിഐയില്‍ ഡെലിഗേറ്റഡ് പേയ്മെന്റ് സംവിധാനം അവതിരിപ്പിക്കാനാണ് തീരുമാനം. ഇതുവഴി പ്രാഥമിക ഉപഭോക്താവിന്റെ യുപിഐ ഐഡിയിലൂടെ ഇനി മറ്റൊരാള്‍ക്ക് കൂടി ഇടപാടുകള്‍ നടത്താനാകും.
എന്നാല്‍ പ്രാഥമിക ഉപഭോക്താവിന്റെ അനുമതിയോടെ മാത്രമാകും ഇത് സാധ്യമാവുക. അനുമതി ലഭിച്ചയാള്‍ക്ക് പ്രാഥമിക ഉപയോക്താവിന്റെ യുപിഐയില്‍ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു പരിധി വരെ യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. യുപിഐ പേമെന്റ് ലിമിറ്റ് ഒരു ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതിനൊപ്പമാണ് ഈ തീരുമാനവും റിസര്‍വ് ബാങ്ക് സ്വീകരിച്ചത്.
ആര്‍ബിഐയുടെ പുതിയ തീരുമാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നികുതിയില്‍ നിന്നും രക്ഷ നേടാം. നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ പ്രകാരം, ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ നികുതിക്ക് വിധേയമായിരുന്നു. ഇടപാട് പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തുമ്ബോള്‍ 5 ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മാത്രം ഉപയോക്താക്കള്‍ നികുതി നല്‍കിയാല്‍ മതിയാകും