വനിത ഡോക്ടർ കുളിക്കുന്ന ദൃശ്യം മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ ആശുപത്രിയിലെ സ്വീപ്പർ അറസ്റ്റില്‍. മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപറേഷൻ (ബി.എം.സി) ആശുപത്രിയിലാണ് സംഭവം. 40കാരനായ ജയേഷ് സോളങ്കിയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ രണ്ടുവർഷമായി സേവനം ചെയ്യുന്ന വനിത ഡോക്ടർ നല്‍കിയ പരാതിയില്‍ കാണ്ടിവാലി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മൊബൈല്‍ ഫോണ്‍ കുളിമുറിയുടെ ജനാലയില്‍ വെച്ച്‌ ദൃശ്യം പകർത്തുന്നത് വനിത ഡോക്ടറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. അവർ ഉടൻ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ ജയേഷിനെ പിടികൂടുകയും മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ പരിശോധിച്ചപ്പോള്‍ പകർത്തിയ ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.ബോറിവില്ലി സ്വദേശിയായ പ്രതി ജയേഷ്, പത്തുവർഷമായി ഈ ആശുപത്രിയിലെ ജീവനക്കാരനാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക