മൂന്ന് കിലോഗ്രാം കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയില്‍. ആസാം നാഗൗണ്‍ സ്വദേശികളായ അസ്മിന ബീഗം (40), മുഹബുള്ള ഹക്ക് (19) എന്നിവരെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. ഇവർ താമസിക്കുന്ന കോട്ടച്ചിറയിലെ ലൈൻ കെട്ടിടത്തിലെ ആറാമത്തെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഭാര്യാഭർത്താക്കൻമാരാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ മൂന്ന് പ്രത്യേക കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആസാമില്‍ നിന്ന് ട്രെയ്നില്‍ കഞ്ചാവെത്തിച്ച്‌ ചെറിയ പൊതികളിലാക്കിയാണ് വില്‍പ്പന. കൂടുതലായും ഇതര സംസ്ഥാനക്കാർക്കിടയിലാണ് കഞ്ചാവ് കഞ്ചവടം നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം പെരുമ്ബാവൂരില്‍ നിന്ന് മുന്നൂറ് ഗ്രാം രാസലഹരിയും, കഞ്ചാവുമായി ഏഴ് യുവാക്കളെ പിടികൂടിയിരുന്നു. ഏഴ് പേരേയും കോടതി റിമാൻ്റ് ചെയ്തു.കുറുപ്പം ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ് ഐ മാരായ എല്‍ദോ പോള്‍, പി.വി ജോർജ്ജ്, എം.ആർ ശ്രീകുമാർ, ഇബ്രാഹിം കുട്ടി സി.പി.ഒമാരായ കെ.പി നിസാർ, എ.ആർ അജേഷ്, ആൻസി .എൻ .കാസിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക