പണത്തിന് ഈടായി നല്‍കിയ കാറിന്റെ രജിസ്റ്റർനമ്ബറും നിറവും മാറ്റി നിരത്തിലിറക്കിയ യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ ആനക്കര മാരിലവളപ്പില്‍ സുഹൈലാ(32)ണ് അറസ്റ്റിലായത്. എരുമപ്പെട്ടി സ്വദേശി ഊക്കയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാറാണ് രൂപമാറ്റം വരുത്തിയത്.

2022-ലാണ് അലിയുടെ വാഹനം പലരുടെ കൈകളിലൂടെ കൈമാറി സുഹൈലിന്റെ പക്കലെത്തിയത്. കാർ ഈടായി നല്‍കിയ പണം തിരികെക്കിട്ടാതെ വന്നതിനെത്തുടർന്ന് സുഹൈല്‍ വാഹനം രൂപമാറ്റം വരുത്തുകയായിരുന്നു. സ്വന്തമായുള്ള സ്വിഫ്റ്റ് കാറിന്റെ ചുവപ്പുനിറത്തിലും രൂപത്തിലുമാക്കി അതേ നമ്ബറും ഘടിപ്പിച്ചാണ് റോഡിലിറക്കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എരുമപ്പെട്ടി ഇൻസ്പെക്ടർ സി.വി. ലൈജുമോന്റെ നേതൃത്വത്തില്‍ എസ്.ഐ. അബ്ദുള്‍ ജബ്ബാറും എ.എസ്.ഐ. കെ.എ. ഷാജിയുമാണ് അന്വേഷണം നടത്തിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ സാഗോക് സംഘവും അന്വേഷണത്തിനുണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക