ലഖ്‌നൗവില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിക്കും യുവാവിനും നേരെ ആക്രമണം. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ബുധനാഴ്ചയാണ് സംഭവം. കനത്ത മഴയെതുടർന്ന് വെള്ളം കയറി റോഡിലൂടെ പോകവെയാണ് ബൈക്ക് യാത്രക്കാർക്ക് ദുരനുഭവമുണ്ടായത്.

ഒരു കൂട്ടം ആളുകള്‍ യുവതിക്കും യുവാവിനും നേരെ റോഡിലുണ്ടായിരുന്ന വെള്ളം തെറിപ്പിക്കുന്നതും വഴിതടയുന്നതും വീഡിയോയില്‍ കാണാം.ഒരു പുരുഷൻ സ്ത്രീയെ സ്പർശിക്കുന്നതും വീഡിയോയില്‍ കാണിക്കുന്നു. ചിലർ ഓടികൊണ്ടിരുന്ന ബൈക്ക് പിന്നില്‍ നിന്ന് വലിക്കുന്നത് കാണാം. ഇതിനുപിന്നാലെ ബൈക്കിലെത്തിയ ഇരുവരും വെള്ളക്കെട്ടുള്ള റോഡിലേക്ക് വീഴുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് പോലീസ് എത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ലഖ്നൗവില്‍ നിന്ന് നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കനത്ത മഴയില്‍ റോഡിലുണ്ടായ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കടത്തിവിടാതെ ഉപദ്രവിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണാൻ കഴിയുക. സംഭവങ്ങളെ വിമർശിച്ച്‌ നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ചയും കനത്ത മഴയെത്തുടർന്ന് വിധാൻസഭാ മന്ദിരത്തിൻ്റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്ഥാന നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് സംസ്ഥാന തലസ്ഥാനത്തെ മറ്റ് പല പ്രദേശങ്ങളിലും രണ്ട് മണിക്കൂറോളം വെള്ളക്കെട്ട് അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക