വയനാട് ദുരന്തം ചർച്ച ചെയ്യാത്തതിനാൽ ജോസ് കെ മാണി രാജ്യസഭയിൽ പൊട്ടിത്തെറിച്ചു എന്ന പ്രചരണമാണ് കേരള കോൺഗ്രസ് എം മിനിഞ്ഞാന്ന് മുതൽ വ്യാപകമായി നടത്തുന്നത്. ദുരന്തത്തിന്റെ വ്യാപ്തിക്ക് അപ്പുറം തങ്ങളുടെ നേതാവിന്റെ പ്രതിച്ഛായ വർദ്ധനവ് ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. തീർത്തും അപക്വമായ രീതിയിലാണ് ജോസ് രാജ്യസഭയിൽ പ്രതികരിച്ചത് എന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തിയത് ജോസ് കെ മാണിയാണെന്നും ആരോപണം ഉയരുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായി മുന്നറിയിപ്പുകൾ സംസ്ഥാനത്തിന് നൽകിയിരുന്നു എന്ന് വ്യക്തമാക്കിയതോടെ ജോസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. ഇതുകൂടാതെ സൈനിക സനാഹങ്ങളും സൗകര്യങ്ങളും ഒരുക്കിയാണ് വയനാട്ടിൽ കേന്ദ്രം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഈ സാഹചര്യത്തിൽ ജോസ് കെ മാണി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ക്രൈസ്തവ ആത്മായ സംഘടനയായ കാസയും രംഗത്തെത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കാസ വിമർശനമുന്നയിച്ചിരിക്കുന്നത്.
കാസയുടെ വിമർശനം :
ഒരു ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ ദയവായി നാറിയ രാഷ്ട്രീയം കളിക്കരുത്.ദുരന്തവാർത്ത പുറത്തുവന്ന ഉടൻ സംസ്ഥാന സർക്കാർ സഹായം ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ ദുരന്തമുഖത്തേക്ക് ഓടിയെത്തുകയാണ് കേന്ദ്രസർക്കാരും സൈന്യവും ചെയ്തത്. ദുരന്തവാർത്ത അറിഞ്ഞയുടൻ തന്നെ പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചുചേർക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശം നൽകുകയും അതിനെ ഏകോപിപ്പിക്കാനായി കേന്ദ്രമന്ത്രിയായ ശ്രീ ജോർജ് കുര്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.ഒരു ആരവവും ബഹളവും പത്രസമ്മേളനവും ഒന്നുമില്ലാതെ തന്നെ ശ്രീ ജോർജ് കുര്യയ്യൻ തന്റെ കടമകൾ നിർവഹിച്ചുകൊണ്ട് അവിടെ ക്യാമ്പ് ചെയ്യുന്നു, കേരളത്തിൻ്റെ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പോലീസും എല്ലാം രംഗത്തിറങ്ങുന്നതിനു മുൻപ് തന്നെ സൈന്യം രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം തുടങ്ങിയിരുന്നു.
പല യൂണിറ്റുകളിൽ നിന്നും പട്ടാളം ദുരന്തമുഖത്ത് എത്തി , മദ്രാസ് റെജിമെന്റിൽ നിന്നും പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള എൻജിനീയറിങ് വിഭാഗവും നേവിയും വായുസേനയും NDRF ൻ്റെ നിരവധി സംഘങ്ങളും ഹെലികോപ്റ്ററുകളും ആർമി ആംബുലൻസുകളുംഎല്ലാം ദ്രുതഗതിയിൽ എത്തി.ഈ കേന്ദ്ര സേനകളാണ് അവിടെ ഇന്നലെ രാവിലെ മുതൽ തന്നെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് , കനത്ത മഴയിലും കുത്തിയൊലിക്കുന്ന പുഴയിലുമെല്ലാം അവർ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്നു, ബെയ്ലി പാലത്തിൻ്റെ നിർമ്മാണവും പൂർത്തിയായി കൊണ്ടിരിക്കുന്നു …….. ഇതിനൊക്കെ പുറമേ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ഉടനടി ഇന്നലെ കേന്ദ്ര സർക്കാർ സഹായധനം പ്രഖ്യാപിച്ചു.
സാധാരണഗതിയിൽ കേന്ദ്രസർക്കാരിനെയും സൈന്യത്തെയും അപമാനിക്കാൻ കിട്ടുന്ന ഒരു അവസരവും വെറുതെ വിടാത്ത ഈ കേരളത്തിൽ ഇന്നലെ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെയും സൈന്യത്തെയും അഭിനന്ദിക്കുന്നതും ഈ നാട് കണ്ടു…….. ദുരന്തവും ദുരന്തമുഖത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളുമെല്ലാം ഈ രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് താങ്കൾ രാജ്യസഭയിൽ എഴുന്നേറ്റുനിന്ന് തറ രാഷ്ട്രീയം കളിച്ചു കോമാളി ആയത്. അതിലൂടെ ജോസ് കെ മാണി മാത്രമല്ല മുഴുവൻ മലയാളികളും കൂടിയാണ് ഈ രാജ്യത്തിന് മുന്നിൽ അപമാനിക്കപ്പെട്ടത്. നാല് തവണ മുന്നറിയിപ്പ് നൽകുകയും, നാലാം തവണ 20 സെൻറീമീറ്റർ വളരെ മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് വരെ കേന്ദ്രസർക്കാർ തന്നിട്ടും യാതൊരുവിധ മുൻകരുതലുകൾ എടുക്കുകയോ കേന്ദ്രസർക്കാർ ജൂലൈ 23ന് തന്നെ ദുരന്തം മുൻകൂട്ടി കണ്ടു കേരളത്തിലേക്ക് നിയോഗിച്ച 9 NDRF ടീമിനെ ഉപയോഗപ്പെടുത്തി ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയോ സംസ്ഥാന സർക്കാർ ചെയ്തില്ല എന്നുള്ള ഉത്തരവാദിത്തമില്ലായ്മ കൂടി രാജ്യം അറിയാൻ ഇടയായി എന്നതുമാത്രമാണ് രാജ്യസഭയിലെ താങ്കളുടെ ഷോയിലൂടെ ഉണ്ടായ ഏക നേട്ടം.
252 മരണം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നു ഇനിയും മരണസംഖ്യ ഉയരുമെന്ന് കരുതപ്പെടുന്നു ………. കേന്ദ്ര സംസ്ഥാന സേനകളും സൈന്യവും നാട്ടുകാരുമെല്ലാം ഈ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ ദുരന്ത സമയത്തെങ്കിലും ദയവായി രാഷ്ട്രീയം കളിക്കാതിരിക്കുക.
ഒരു ദുരന്തത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ ദയവായി നാറിയ രാഷ്ട്രീയം കളിക്കരുത്. ദുരന്തവാർത്ത പുറത്തുവന്ന ഉടൻ…
Posted by CASA on Wednesday, July 31, 2024

















