ബാർബി തീം ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച് നടി പാർവതി മില്‍ട്ടൻ. പാർവതിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടുന്നു. മലയാളത്തില്‍ രണ്ടു സിനിമകളില്‍ അഭിനയിച്ചശേഷം വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാർവതി മില്‍ട്ടൻ. 2007ല്‍ ഹലോ എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായി എത്തിയാണ് പാർവതി ശ്രദ്ധ നേടിയത്. ഹലോ വൻ വിജയം നേടിയതിനൊപ്പം പാർവതിയും ശ്രദ്ധിക്കപ്പെട്ടു. അതേവർഷം തന്നെ മോഹൻലാല്‍ നായകനായ ഫ്ളാഷ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.
അമേരിക്കൻ മോഡലായ പാർവതി നല്ലൊരു നർത്തകി കൂടിയാണ്. 2005ല്‍ റിലീസ് ചെയ്ത വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പാർവതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. യമഹോ യമ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2013ല്‍ മുംബയ് സ്വദേശി ഷംസു ലലാനിയെ വിവാഹം ചെയ്തതോടെ പാർവതി അഭിനയരംഗത്തോട് വിടപറഞ്ഞു.






