കനത്ത മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കാസര്‍കോട് ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ...
തെരുവു ഗുണ്ടയെ പോലെ കത്തി വീശി പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ പ്രകടനം; ഔദ്യോഗിക വാഹനത്തിലെത്തി അച്ചായൻസ്...
പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു മുന്നിൽ ഔദ്യോഗിക...
സ്റ്റേജ് പെർഫോമൻസിലെ ശ്രദ്ധേയ താരം സന്തോഷ് ജോൺ ( അവ്വൈ സന്തോഷ്) വാഹനാപകടത്തിൽ മരണമടഞ്ഞു
സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു.എറണാകുളം അങ്കമാലിക്ക് സമീപംവെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്.
കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്.കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി,...
സ്ത്രീകള്‍ ശരീരം തുറന്നുകാട്ടി വ്യായാമത്തില്‍ ഏര്‍പ്പെടുന്നു, പുരുഷന്മാരുമായി ഇടപെടുന്നു; മെക് 7നെ അവഹേളിക്കാൻ സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം...
മെക് 7 വ്യായാമ മുറക്കെതിരെ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക്...
ക്യാമ്പസിൽ നിന്ന് നേരിട്ട് ജോലിയിൽ ചേക്കേറാം; 9 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്ബളം: കോളേജുകൾക്കായി ഇൻഫോസിസിന്റെ ‘പവര്‍...
കോളജുകള്‍ക്കായി 'പവർ പ്രോഗ്രാം' ആരംഭിച്ച് ഐടി സേവനരംഗത്തെ പ്രമുഖരായ ഇൻഫോസിസ്. ക്യാംപസ് പ്ലേസ്‌മെന്‍റിന്‍റെ ഭാഗമായാണ് ഈ നീക്കം. പ്രതിവർഷം ഒമ്ബത് ലക്ഷം രൂപയുടെ വരെ ശമ്ബള പാക്കേജുകളാണ് കമ്ബനി ഫ്രെഷേഴ്സിന് നല്‍കുന്നത്. സാധാരണയായി...
ഓഫീസ് കൂടുതൽ പ്രൊഫഷണൽ ആക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ; വൈകുന്നേരം 3 മുതൽ 5 വരെ...
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക് മാറുന്നു.മുഖ്യമന്ത്രി വി ഡി സതീശൻ തലസ്ഥാനത്ത് ഉള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തും. മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നരവരെ വിവിധ ഭരണകാര്യങ്ങളില്‍ ശ്രദ്ധ...
പുലിമുരുകൻ സിനിമയ്ക്ക് വേണ്ടി നിർമ്മാതാവ് കെഎഫ്സിയിൽ നിന്ന് എടുത്ത ലോൺ ഇതുവരെ അടച്ചു തീർത്തിട്ടില്ല; വെളിപ്പെടുത്തലുമായി...
ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ...
ലഹരി കേസിൽ നിന്ന് തടിയൂരി തൊപ്പിയും കൂട്ടുകാരായ യുവതികളും; പ്രതികൾ അല്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ്...
രാസലഹരി കേസില്‍ 'തൊപ്പി' എന്ന പേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും...
കിണറ്റില്‍ വീണ് രണ്ടരവയസുകാരി; രക്ഷിക്കാൻ പിന്നാലെ ചാടി പിതാവ്: കടുത്തുരുത്തിയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
കിണറ്റില്‍ വീണ രണ്ടരവയസുകാരിയെ രക്ഷിക്കാൻ പിതാവ് 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടി. കുഞ്ഞിനെയും പിതാവിനെയും കരകയറ്റാൻ സിനിമ സഹസംവിധായകനും തൊഴിലാളിയും പിന്നാലെ ഇറങ്ങി.മാഞ്ഞൂര്‍ തൂമ്ബില്‍പറമ്ബില്‍ സിറിലിന്‍റെ മകള്‍ ലെനറ്റ് സിറില്‍ (രണ്ടര)...
ശരീരം ക്ഷീണിച്ച് കൈകൾ സൂക്ഷിച്ച് അവശനായി മണിയൻപിള്ള രാജു; ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ വ്യാപകം; ...
മല… കുഞ്ഞിന്റെ പേര് മല…’, മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്ബോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ വരുന്നത് ഈ ഡയലോഗും മിന്നാരത്തിലെ പാലയില്‍ നിന്നും വന്ന നീനയുടെ ഭർത്താവ് ലാസറിനേയുമാണ്.ഇന്നും മിന്നാരത്തിലെ മോഹൻലാലിന്റെയും...
ലൈംഗിക പീഡനക്കേസ്: നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; വിശദാംശങ്ങൾ വായിക്കാം
പീഡനക്കേസില്‍ നടൻ സിദ്ദിഖിന് ജാമ്യം. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നല്‍കാതിരിക്കാൻ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ലൈംഗികപീഡനപരാതിയില്‍ തന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക്...
ആറ്റുകാൽ പൊങ്കാല ശുചീകരണ വിഭാഗത്തിൽ പ്രതിരോധത്തിലായി മന്ത്രി ശിവൻകുട്ടി; ആഞ്ഞടിച്ച് ബിജെപി: വിശദാംശങ്ങൾ വായിക്കാം
ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞതിന് പിന്നാലെ തലസ്ഥാന നഗരിയില്‍ മാലിന്യനീക്കം പൂർണ്ണമായിട്ടില്ലെന്ന പരാതിയില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നല്‍കാൻ തിരുവനന്തപുരം ആർഡിഒയെ മന്ത്രി വി....
ആസിഫ് അലി ചിത്രത്തിൽ താൻ അവതരിപ്പിച്ച രംഗങ്ങൾ ഇല്ല എന്നറിഞ്ഞതോടെ പൊട്ടിക്കരഞ്ഞ സുരേഖ എന്ന ജൂനിയർ ആർട്ടിസ്റ്റിനോട് ...
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം" തിയേറ്ററുകള്‍ പ്രദർശന വിജയം നേടുകയാണ്.രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു...
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം; മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന് പിബിയില്‍ ഭൂരിപക്ഷ അഭിപ്രായം ; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമർശനം.പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന ഭൂരിപക്ഷ നിലപാടാണ് പിബിയില്‍ ഉയർന്നത്.
മുഖ്യമന്ത്രി പദവിയില്‍ തുടർച്ചയായ പത്ത്...
തൃശൂരില്‍ പള്ളി അങ്കണത്തിലെ ക്രിസ്‌മസ് ആഘോഷം തടഞ്ഞ സംഭവം: ചാവക്കാട് എസ്.ഐ അവധിയില്‍ പ്രവേശിച്ചു; ശനിയാഴ്‌ച മുതല്‍ ഡ്യൂട്ടി...
പാലയൂർ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്....
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്; ഒരാൾ മുൻ മന്ത്രി: അവകാശവാദവുമായി എച്ച്‌എഎം
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച്‌്‌എഎം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍ എത്തും. പാര്‍ട്ടി മാറ്റം സംബന്ധിച്ച് ധാരണയായി. വരുന്നവരില്‍...
കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു; അച്ഛനും മകനും ചികിത്സയില്‍ തുടരുന്നു: വിശദാംശങ്ങൾ വായിക്കാം
കോട്ടയത്ത് വിഷം കഴിച്ചു ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകള്‍ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയില്‍ തുടരുകയാണ്....
കേരളം ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ എക്സിറ്റ്പോൾ ഫലങ്ങൾ ഒറ്റനോട്ടത്തിൽ
കേരളം(ആകെ 140, ഭൂരിപക്ഷം:71)
ആക്‌സിസ് മൈ ഇന്ത്യ: യു.ഡി.എഫ് 78-90, എല്‍.ഡി.എഫ് 49-62, ബി.ജെ.പി 0-3
മാട്രിസ്: യു.ഡി.എഫ് 70-75, എല്‍.ഡി.എഫ് 60-65, ബി.ജെ.പി 2-4
പിമാർക്യു:യു.ഡി.എഫ് 72-79, എല്‍.ഡി.എഫ് 62-69, ബി.ജെ.പി 3
പ്യൂപ്പിള്‍സ് ഇൻസൈറ്റ്: യു.ഡി.എഫ്...
താമരശ്ശേരിയിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ 70കാരന് ആൾക്കൂട്ട വിചാരണ; തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു: വിശദാംശങ്ങൾ വായിക്കാം.
ജയില്‍വാസം അനുഭവിച്ച് പുറത്തുവന്ന 70 വയസുകാരന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. താമരശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനെയാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.ഇയാളെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ടാണ് ആളുകള്‍ ഉപദ്രവിച്ചത്.ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസിലാണ് കുഞ്ഞുമൊയ്തീന്‍...
‘സ്വന്തം നഗ്നത മറക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നു’: അപവാദ പ്രചാരണത്തിന് എതിരെ പരാതി നല്‍കി സിപിഎം നേതാവ് കെ.ജെ...
സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നതായി എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും സിപിഎം നേതാവുമായ കെ.ജെ ഷൈൻ. തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി കെ.ജെ...


























