പാലാ നഗരത്തിൽ ചെയർമാൻ ഷാജു തുരുത്തന്റെ ഗുണ്ടായിസം. കോടതി ഉത്തരവിന്റെ പിൻബലത്തിൽ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനം സ്ഥാപിച്ച ബോർഡ് കുത്തി കീറികൊണ്ടാണ് ചെയർമാൻ അഴിഞ്ഞാടിയത്. ഏഴുമണിയോടെ അച്ചായൻസ് ഗോൾഡിനു മുന്നിൽ ഔദ്യോഗിക വാഹനത്തിന് എത്തിയ ചെയർമാൻ കയ്യിൽ കരുതിയിരുന്ന കത്തിയുമായി പുറത്തിറങ്ങി ബോർഡ് കുത്തി കീറുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിനുള്ളിൽ നിന്നിരുന്ന ജീവനക്കാരെ കത്തിയുയർത്തി കാട്ടി അസഭ്യം പറയുകയും ചെയ്തു.
തന്തയ്ക്കും തള്ളയ്ക്കും വിളിച്ച് ചെയർമാന്റെ അഴിഞ്ഞാട്ടം: കത്തി ഉയർത്തിപ്പിടിച്ചുകൊണ്ട് ജീവനക്കാരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചായിരുന്നു ചെയർമാന്റെ അഴിഞ്ഞാട്ടം. പുറത്തുനിന്നു വന്നു പാലായിൽ കളിയിറക്കാൻ നോക്കിയാൽ കുത്തി കീറി കളയും എന്നാണ് ചെയർമാൻ സ്ഥാപനത്തിലെ ജീവനക്കാരെ വെല്ലുവിളിച്ചത്. ഇതിന് പിന്നാലെ ചെയർമാന്റെ ഒപ്പം എത്തിയ ഡ്രൈവറും മറ്റൊരു യുവാവും ജീവനക്കാർക്ക് നേരെ വീണ്ടും അസഭ്യവർഷം ചൊരിഞ്ഞു.തെരുവു ഗുണ്ടയെപ്പോലെ അധഃപതിച്ച് നഗര പിതാവ്നഗരസഭയുടെ നിർദ്ദേശപ്രകാരം നേരത്തെ എടുത്തു മാറ്റിയ ബോർഡുകൾ കോടതി ഉത്തരവിന്റെ പിൻബലത്തിൽ പുനസ്ഥാപിച്ചതാണ് നഗരപിതാവിനെ പ്രകോപിപ്പിച്ചത്.
പാലാ നഗരസഭയിൽ ഉണ്ടായിട്ടുള്ള വിവിധ കയ്യേറ്റങ്ങൾക്ക് നേരെ കണ്ണടച്ചുകൊണ്ട് അച്ചായൻ ഗോൾഡിനെ മാത്രം ലക്ഷ്യമാക്കി പബ്ലിസിറ്റി സ്റ്റണ്ട് ആണ് ചെയർമാൻ ഏതാനും ദിവസങ്ങളായി നടത്തിവന്നത്. ഈ നീക്കത്തിലേറ്റ തിരിച്ചടിയാണ് ചെയർമാനെ തെരുവ് ഗുണ്ടയുടെ നിലയിലേക്ക് അധപതിക്കുവാൻ പ്രേരിപ്പിച്ചത് എന്നുവേണം വിലയിരുത്താൻ. കോടതി വിധിയെ മറികടക്കുവാൻ കോടതിയിൽ പോയി എതിർവാദങ്ങൾ ഉന്നയിക്കേണ്ടതിന് പകരം വ്യാപാരികളെ കത്തി വീശി പേടിപ്പിക്കുന്ന ചെയർമാൻ പാലായുടെ പാരമ്പര്യത്തിന് തന്നെ കളങ്കമാണ്.
ചെയർമാന്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്നവർക്ക് ഇതൊരു പുതുമയല്ല എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. മുൻപും കത്തിക്കുത്ത് കേസുകളിൽ ആരോപണ വിധേയൻ ആയിട്ടുള്ള വ്യക്തിയാണ് നഗരപിതാവ്. മുനിസിപ്പൽ ജീവനക്കാരനെ മർദ്ദിച്ചതിന്റെ പേരിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

















