
സ്‌റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ്) വാഹനാപകടത്തില്‍ മരിച്ചു.എറണാകുളം അങ്കമാലിക്ക് സമീപംവെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് 43കാരനായ സന്തോഷ് മരിച്ചത്.
കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്നു സന്തോഷ്.കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് സന്തോഷ് ജോണ്‍. വിദേശ രാജ്യങ്ങളില്‍ അടക്കം സ്റ്റേജ് പരിപാടികളില്‍ സന്തോഷ് ജോണ്‍ തിളങ്ങി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group