FlashIndiaKeralaNews

രണ്ടു കുട്ടികളുടെ അമ്മയായ 29 കാരിക്ക് 20കാരനുമായി പ്രണയം; ബന്ധത്തെ എതിർത്ത അമ്മയെ മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ: വിശദാംശങ്ങൾ വായിക്കാം

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും മകളുടെ കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്‌ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിർത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ജയലക്ഷ്മിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അമ്മ കുളിമുറിയില്‍ വീണെന്നും തുടര്‍ന്ന് ബോധരഹിതയായെന്നുമാണ് മകള്‍ പറഞ്ഞിരുന്നത്. കുളിമുറിയില്‍ വീണ അമ്മയെ പിന്നീട് കട്ടിലില്‍ കൊണ്ടുവന്ന് കിടത്തിയെന്നും എന്നാല്‍, ഉടന്‍ മരണം സംഭവിച്ചെന്നുമായിരുന്നു ഇവരുടെ മൊഴി. തുടര്‍ന്ന് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍, വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായത്. ജയലക്ഷ്മി ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതോടെ പോലീസിന് സംശയം ബലപ്പെട്ടു. തുടര്‍ന്ന് മകളായ പവിത്രയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

പവിത്രയും കാമുകനും ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പവിത്ര വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവറായി ജോലി ചെയ്യുന്ന ലൗവ്‌ലിഷിന് ജയലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള മുറി വാടകയ്ക്ക് നല്‍കി. തുടര്‍ന്നാണ് ജയലക്ഷ്മിയുടെ മകളായ പവിത്രയും ലൗവ്‌ലിഷും അടുപ്പത്തിലാകുന്നത്.

എന്നാല്‍, ഇവരുടെ പ്രണയത്തെ ജയലക്ഷ്മി എതിര്‍ത്തു. ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ മകളോട് പറഞ്ഞു. പക്ഷേ, അമ്മയുടെ എതിര്‍പ്പ് മറികടന്ന് പവിത്ര ലൗവ്‌ലിഷുമായുള്ള ബന്ധം തുടര്‍ന്നു. തുടര്‍ന്നാണ് തങ്ങളുടെ ജീവിതത്തിന് തടസ്സമാകുമെന്ന് കരുതി ജയലക്ഷ്മിയെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button