വന്ദേമാതരം പൂര്‍ണമായും ആലപിച്ചത് രാജ്ഭവന്‍റെ നിര്‍ദേശപ്രകാരം:മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ, വിശദാംശങ്ങൾ വായിക്കാം

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ.വന്ദേമാതരം ആലപിച്ചത് രാജ്ഭവന്‍റെ നിർദേശം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ്...

ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലെ ലിങ്ക് വ്യാജം ; വന്‍ തട്ടിപ്പെന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം

ലുലുവില്‍ വാര്‍ഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സമ്മാനം നല്‍കുന്നു പേരിലും വ്യാജ പ്രചരണം.ഓണ്‍ലൈന്‍ ലിങ്കുകള്‍ കേന്ദ്രീകരിച്ച്‌ തുടരുന്ന തട്ടിപ്പുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ലുലു...

വീണ വിജയന് കുരുക്കു മുറുകും: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാം എന്ന് ഹൈക്കോടതി; സിഎംആർഎൽ ഹർജി തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകളെ ചോദ്യം ചെയ്ത് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആർ.എല്‍) കമ്പനിയുടെ ഉദ്യോഗസ്ഥരും നല്‍കിയ ഹർജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ ബോധിപ്പിക്കാനും...

കൊല്ലത്ത് എംഎൽഎ ജ്യോതികുമാർ ചാമക്കാലയ്ക്ക് ഒരുക്കിയ സ്വീകരണത്തിനിടയിൽ ചെന്നിത്തല ഗ്രൂപ്പും കെ സി ഗ്രൂപ്പും തമ്മിലടിച്ചു; ...

കൊല്ലത്ത് എംഎല്‍എയുടെ സ്വീകരണപരിപാടിക്കിടെ തമ്മില്‍ത്തല്ലി രമേശ് ചെന്നിത്തല ഗ്രൂപ്പും കെസി ഗ്രൂപ്പും.കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പത്തനാപുരം എം.എല്‍.എ ജ്യോതികുമാർ ചാമക്കാലയ്ക്കായ് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ഗ്രൂപ്പ്തിരിഞ്ഞുള്ള...

പുതിയ നിയമം പ്രാബല്യത്തിൽ; സോളാർ സ്ഥാപിക്കാൻ ഇരുന്നവർക്ക് തിരിച്ചടി; വിലയും വർദ്ധിക്കും: വിശദമായി വായിക്കാം

സോളാർ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ജൂണ്‍ ഒന്നുമുതല്‍ സോളാർ പാനലുകള്‍ക്ക് വില വർദ്ധിക്കും.ഇനി മുതല്‍ നെറ്റ്-മീറ്ററിംഗിലൂടെയും ഓപ്പണ്‍-ആക്സസ് ക്രമീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന സോളാർ പ്രോജക്ടുകള്‍ക്ക് ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകള്‍ മാത്രമേ ഉപയോഗിക്കാൻ...

വിരമിക്കൽ പ്രായം അറുപതായി ഉയർത്തുവാനും ശമ്പള പരിഷ്കരണം 10 വർഷത്തിലൊന്നായി നിജപ്പെടുത്തുവാനും യുഡിഎഫ് സർക്കാർ; ജനങ്ങൾ കയ്യടിക്കുന്ന...

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയർത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നിർദ്ദേശങ്ങളുമായി ധവളപത്രം.വരുമാനത്തിന്റെ സിംഹഭാഗവും നിത്യനിദാന ചെലവുകള്‍ക്കായി മാറുന്ന സാഹചര്യം ദീർഘകാലാടിസ്ഥാനത്തില്‍ സാമ്പത്തികമായി നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തിന്റെ...

നടിയെ ആക്രമിച്ച കേസ്,മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ അതിജീവിതയുടെ പുനരന്വേഷണ ആവശ്യം, ഹര്‍ജിയില്‍ നിന്ന് ജഡ്ജി പിന്മാറി,...

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്....

വധശ്രമകേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ പിടിയിൽ; പ്രതിയെ പിടിക്കുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു; പൊലീസ്...

വധശ്രമകേസില്‍ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ സുഗതൻ പിടിയില്‍. വാഴോട്ടുകോണം വാർഡ് കൗണ്‍സിലറായ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സുഗതനെ പിടികൂടുന്നതിനിടെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. തൊട്ടുപിന്നാലെയാണ് എസ്‌എച്ച്‌ഒ...

ആർഎസ്എസ് നീലക്കുറക്കൻ എന്ന കോൺഗ്രസ് നേതാവിന്റെ വിമർശനം; കെ സി വേണുഗോപാൽ കോൺഗ്രസിലെ കോഴികളെ അടയ്ക്കണമെന്ന്...

ആർഎസ്‌എസിന്‍റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി നേണുഗോപാലിന്‍റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്ത്.ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്‍റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം.കെ.സി.വേണുഗോപാല്‍...

ശബരിമലയിലെ സ്വർണ്ണപ്പാളികൾ: 2019 കൊണ്ടുപോയപ്പോൾ 42 കിലോ ഉണ്ടായിരുന്നത് തിരികെ എത്തിയപ്പോൾ നാല് കിലോ കുറഞ്ഞു...

ശബരിമലയിലെ സ്വർണ്ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്ന് കോടതി ചോദിച്ചു.സ്വർണ്ണം അടക്കം പൂശിയ പാളിയുടെ ഭാരത്തിലെ ചേർച്ചക്കുറവ്...

ഷാഫിക്കെതിരായ ആരോപണം: സിപിഎമ്മിൽ ഭിന്നത; ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന നേതാക്കൾ; വിശദാംശങ്ങൾ വായിക്കാം

ഷാഫി പറമ്ബിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്ബിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം...

ബംഗളൂരുവിൽ നിന്ന് കടത്തുന്ന ലഹരി യുവതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിൽ ആയി സൂക്ഷിക്കും; യാത്ര ചെയ്തിരുന്നത് കുടുംബസമേതം...

വന്‍ ലഹരി കടത്തു സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഏഴര ലക്ഷത്തോളം വിപണി വിലയുളള 175 ഗ്രാം എംഡിഎംഎയുമായി നാലു പേരടങ്ങുന്ന സംഘമാണ് പിടിയിലായത്. കുറച്ചുകാലമായി ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊട്ടാരക്കര മാത്തനാട് സ്വദേശി...

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുക കനഗോലു ടീം; 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രത്യേക...

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും ആകണം. നഗരസഭയില്‍ ബിജെപി...

ഇരുചക്ര വാഹനങ്ങൾ ഈടായി വാങ്ങി കൊള്ള പലിശ ഇടപാട്; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്; പ്രതിയുടെ...

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നല്‍കുന്ന ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയില്‍ അതുല്‍ ഭവനില്‍ അതുല്‍ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്. വാഹനം ഈടായിവാങ്ങി പണം നല്‍കിയശേഷം...

ബംഗളൂരുവിലെ യുവ വനിതാ ഡോക്ടറുടെ മരണം കൊലപാതകം; കൊലപ്പെടുത്തിയത് ഡോക്ടർ കൂടിയായ ഭർത്താവ്: സത്യം...

6 മാസങ്ങള്‍ക്ക് ശേഷം ചുരുളഴിഞ്ഞ കൊലപാതക വാര്‍ത്തയുടെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ഏപ്രില്‍ 24ന് ആണ് ഡോക്ടര്‍ കൃതിക എം റെഡ്ഡിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത് ഒരു സാധാരണ മരണമായിട്ടായിരുന്നു എല്ലാവരും...

അറസ്റ്റ് ചെയ്താൽ സംഘടനയ്ക്ക് അപമാനം; മുരാരി ബാബുവിനോട് രാജി എഴുതി വാങ്ങി എൻഎസ്എസ്: അയ്യപ്പൻറെ സ്വർണമോഷണത്തിൽ കൈകഴുകാൻ...

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്‌എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡന്റ്...

ആലപ്പുഴയിൽ നിന്ന് വിവാഹിതയായ യുവതിയെ കാണാനില്ല; പരാതി നൽകി പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ്

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ...

ലുലു പി വി ആറിലെ ഭക്ഷണശാലയിൽ നിന്നും പഴകിയ ഭക്ഷണം കിട്ടിയെന്ന് ആരോപണം; പരാതി ഉയർന്നത് കൊച്ചി മാളിൾ:...

ലുലു പിവിആറില്‍ നിന്ന് കേടായ ഭക്ഷണം ലഭിച്ചതായി പരാതി. കോട്ടയം മുണ്ടക്കയം സ്വദേശി നിതിനാണ് പഴകിയ ഭക്ഷണം ലഭിച്ചത്. ഇടവേളക്കിടെ ഓർഡർ ചെയ്ത ചിക്കൻ ചീസി നാച്ചോസില്‍ നിന്ന് പഴകിയ മണം വന്നതായി...

ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച്‌ മാറ്റിയെന്ന ആരോപണം: മറുപടിയുമായി പ്രശസ്ത ക്യാൻസർ സർജൻ...

ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച്‌ മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ...

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം; പ്രധിരോത്തലായി സിപിഎം: വിശദാംശങ്ങൾ വായിക്കാം

പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ രക്തസാക്ഷിയാക്കി ഡിവൈഎഫ്‌ഐ പ്രമേയം. കുന്നോത്തുപറമ്ബ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. 2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി...