നിലമ്ബൂർ വനത്തില്‍ സ്വർണ ഖനനം നടത്തിയ ഏഴ് പേർ പിടിയില്‍. ചാലിയാർ പുഴയിലെ മണലൂറ്റി സ്വർണഖനനം നടത്തുന്നവരാണ് പിടിയിലായത്.നിലമ്ബൂർ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്.

നിലമ്ബൂർ റേഞ്ച്, പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയം ഭാഗത്ത് മോട്ടോർ പമ്ബ് ഉപയോഗിച്ച്‌ മണല്‍ ഊറ്റി സ്വർണം അരിച്ചെടുത്തിരുന്നു എന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മമ്ബാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായ ഏഴ് പേരും. റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ , ഷമീം, സുന്ദരൻ എന്നിവരാണ് പിടിയിലായത്. ഈ ഭാഗം കേന്ദ്രീകരിച്ച്‌ വലിയ തോതില്‍ സ്വർണഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നടന്നുവരുന്ന അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു റെയ്ഡ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക