കണ്ണൂരില്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. രാഷ്ട്രീയ പ്രവർത്തകരാകുമ്ബോള്‍ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ജയിലിലായ സ്ഥാനാർത്ഥിയെ കുറിച്ച്‌ ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രതികരണം. പയ്യന്നൂർ നഗരസഭ 46ാം വാർഡിലാണ് വി കെ നിഷാദ് മത്സരിക്കുന്നത്.

സ്ഥാനാർത്ഥിക്കായുള്ള പ്രചരണം കൊഴുപ്പിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. നിഷാദിനായി വിവിധ സംഘങ്ങളായി വീടുകള്‍ കയറി വോട്ടഭ്യർത്ഥിക്കുകയാണ് ഡിവൈഎഫ്‌ഐ. വികെ നിഷാദ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. പൊലീസിനെതിരെ ബോംബെറിഞ്ഞത് ഇവരാണ് എന്ന് ആരെങ്കിലും പറഞ്ഞോ ? കോടതിയുടേത് അന്തിമവിധി അല്ല. ഇനിയും കോടതികള്‍ ഉണ്ടെന്നും സനോജ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുപത് വർഷത്തേക്കാണ് നിഷാദിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും നിഷാദിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പാർട്ടി തീരുമാനം. കേസില്‍ വിധി വരുമെന്ന് അറിയാമായിരുന്നതിനാല്‍ ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ജയിലിലായിട്ടും നിഷാദ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തുകയാണ് ഉണ്ടായത്. പത്രിക നല്‍കിയ സമയത്ത് വിധി വരാത്തതിനാല്‍ മത്സരിക്കാൻ തടസമില്ലായിരുന്നു. കൊലപാതകവും കൊലപാതക ശ്രമവും ഉള്‍പ്പെടെ 19 കേസില്‍ പ്രതിയായ നിഷാദ് കഴിഞ്ഞ അഞ്ചുവർഷമായി മറ്റൊരു വാർഡില്‍ കൗണ്‍സിലറായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക