കർണാടകയില്‍ വാഹനാപകടത്തില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്‍സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ. 2012 ബാച്ച്‌ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

ദാരുണമായ സംഭവം നടന്നത് ചൊവ്വാഴ്ച കർണാടകയിലെ കലബുറഗിയിലാണ്. ജെവാർഗി താലൂക്കിലെ ഗൗനള്ളി ക്രോസിന് സമീപം ഇവർ സഞ്ചരിച്ച ഇന്നോവ കാർ മറിയുകയായിരുന്നു. വിജയപുരയില്‍ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്നു ഇവർ. മഹന്തേഷ് ബിലഗി, അദ്ദേഹത്തിൻ്റെ സഹോദരങ്ങളായ ശങ്കർ ബിലാഗി (55), ഈരണ്ണ ബിലാഗി (53), ഈരണ്ണ സിരസംഗി എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തിൻ്റെ ആഘാതത്തില്‍ സഹോദരന്മാരായ ശങ്കർ ബിലാഗിയും ഈരണ്ണ ബിലാഗിയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മഹന്തേഷ് ബിലഗിയെ ഉടൻതന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വാഹനമോടിച്ച ഡ്രൈവർക്ക് നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക