ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സി.പി.എം പ്രവർത്തകർ തല്ലിത്തകർത്ത ടാക്സി കാർ ഉടമക്ക് നഷ്ടപരിഹാരം നല്‍കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിന്റെ കാറാണ് മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടത്. വാഹനം നന്നാക്കാൻ ലക്ഷങ്ങള്‍ വേണ്ടിവന്നതോടെ, ഉപജീവനമാർഗം നഷ്ടപ്പെട്ട ശ്യാംരാജ് മറ്റ് ജോലികള്‍ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.

സി.ഐ.ടി.യു ഓട്ടോ ടാക്സി യൂനിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ശ്യാംരാജിന് അർഹമായ സഹായം നല്‍കുമെന്ന് അന്ന് സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ വാഗ്ദാനം പാഴ്വാക്കായതോടെ സംഭവം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് ടാക്സി ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാര തുക പൂർണ്ണമായി ഇ.ഡി കൈമാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഡ്രൈവറുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും എ.എ. റഹീം എം.പി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, സംഭവ ദിവസം ഏതാനും നേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടതൊഴിച്ചാല്‍, ഇതുവരെ ഒരുതരത്തിലുള്ള സഹായവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനുമുന്നില്‍ വെച്ചാണ് സി.പി.എം പ്രവർത്തകർ കാർ ആക്രമിച്ചത്. അറ്റക്കുറ്റപ്പണിക്കുള്ള ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി ഇ.ഡി നല്‍കിയത്.

മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് കാറുകള്‍ക്ക് നേരെ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ ശ്യാംരാജിന്റെ വാഹനമാണ് വലിയ തോതില്‍ തകർത്തത്.മൂന്ന് വനിതകള്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ആദ്യം മുട്ടയെറിഞ്ഞ പ്രവർത്തകർ പിന്നീട് ഇഷ്ടികയും കരിങ്കല്ലും ഉപയോഗിച്ച്‌ കാറിന്റെ ചില്ലുകള്‍ തകർക്കുകയായിരുന്നു. വാഹനത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക