ജന്തർ മന്തറില്‍ നടക്കുന്ന നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ നിന്ന് തങ്ങളുടെ വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും വിട്ടുനില്‍ക്കണമെന്ന് ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെഎന്‍യു).ഓള്‍ ഇന്ത്യ യൂണിവേഴ്സിറ്റീസ് അസോസിയേഷൻ (എഐയു), ഡല്‍ഹി യൂണിവേഴ്സിറ്റി, ഐഐടി റൂർക്കി, ഐഐടി മദ്രാസ് എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ സമാനമായ മാർഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ജെഎൻയുവും നിര്‍ദേശം പുറപ്പെടുവിച്ചത്.

‘ഡല്‍ഹിയിലും ജന്തർ മന്തിറിലും ഉള്ള പ്രതിഷേധങ്ങളില്‍ നിന്ന് വിദ്യാർഥികള്‍ വിട്ടു നില്‍ക്കണം, സമൂഹമാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം, ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയും അച്ചടക്ക നടപടിയും സ്വീകരിക്കും’-ജെഎന്‍യു മുന്നറിയിപ്പ് നല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സർവകലാശാലകളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. ജനാധിപത്യപരമായ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന്റെ പേരില്‍ വിദ്യാർഥികളെ ഭീഷണിപ്പെടുത്താൻ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് എക്സിലെഴുതിയ കുറിപ്പില്‍ രാഹുല്‍ ചോദിച്ചു. സർവകലാശാലയുടെ ഈ നടപടിക്ക് ഭാവിയില്‍ അവർ തന്നെ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.”ഓർത്തുവെച്ചോളൂ, സമയം വരുമ്പോള്‍ നിങ്ങള്‍ തന്നെയായിരിക്കും ഇതിന് ഉത്തരവാദിത്തം പറയേണ്ടിവരിക”- രാഹുല്‍ ഗാന്ധി കുറിച്ചു.

അതേസമയം കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുമായി (സിജെപി) കേന്ദ്രസര്‍ക്കാര്‍ നിർണായക ചർച്ച നടത്തുന്നുണ്ട്. സൗരവ്‌ ദാസ് , അശുതോഷ് രംഗ എന്നിവരാണ് സിജെപിയെ പ്രതിനിധീകരിച്ച്‌ ചർച്ചയില്‍ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായാണ് ചർച്ച. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിജെപി. അദ്ദേഹത്തെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സിജെപി നേതാവ് അഭിജിത് ദീപ്കെ വ്യക്തമാക്കുന്നത്.

ഇതിനിടെ പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചെങ്കിലും തങ്ങളുടെ ആവശ്യറങ്ങള്‍ നേടുന്നത് വരെ പിന്തിരിയില്ലെന്നാണ് സിജെപി നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക