ലോകകപ്പ് ആവേശത്തില് കേരളം ചെലവഴിച്ചത് 35 കോടി രൂപ. ജഴ്സി, ഫ്ലക്സ് പ്രിന്റിംഗ് എന്നിവയ്ക്കായാണു സംസ്ഥാനത്തെ ഫുട്ബോള് ആരാധകര് ഇത്രയധികം രൂപ ചെലവാക്കിയത്.ഫ്ലക്സ് പ്രിന്റിംഗില് മാത്രം 25 കോടിയോളം രൂപയുടെ കച്ചവടം നടന്നപ്പോള് ജഴ്സി വില്പനയില്നിന്ന് 10 കോടിയോളം രൂപയാണു ലഭിച്ചത്. സ്കൂളുകളും വിവിധ സര്ക്കാര് സ്ഥാപനങ്ങളടക്കം ജഴ്സി ഡേ സംഘടിപ്പിച്ചതും ഇക്കുറി ജഴ്സി വില്പന കുതിച്ചുയരാന് കാരണമായെന്ന് വ്യാപാരികള് പറയുന്നു.

വടക്കന് ജില്ലകളിലാണ് ഭൂരിഭാഗം കച്ചവടവും നടന്നത്. ജഴ്സി വില്പനയില് നിന്നുള്ള അഞ്ചു കോടി മലപ്പുറം ജില്ലയില്നിന്നു മാത്രമാണെന്ന് സ്പോട്സ് ഗുഡ്സ് ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പി.എ. ചെന്താമരാക്ഷന് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാധകരുടെ ഫ്ലക്സ് യുദ്ധമാണ് കച്ചവടം കൂടാന് കാരണമായത്. വലിയതോതില് ഫ്ലക്സുകള് വിറ്റഴിഞ്ഞ സാഹചര്യത്തില് ഇവ പ്രകൃതിക്കു ദോഷം വരാതെ കച്ചവടക്കാര് തിരികെയെടുക്കുന്ന കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. സര്ക്കാര് പൊതുമേഖലാസ്ഥാപനമായ ക്ലീന് കേരള കമ്പനിക്കു കൈമാറി പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്ന് സൈന് പ്രിന്റിംഗ് ഇന്ഡസ്ട്രീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന് മാടവന പറഞ്ഞു. പുതുതലമുറയ്ക്ക് ഫുട്ബോളിനോടു പ്രിയം വര്ധിച്ചതോടെ വരും വര്ഷങ്ങളില് വിറ്റുവരവ് വര്ധിക്കുമെന്ന് കച്ചവടക്കാര് പറയുന്നു.

ജഴ്സി: ടോപ്പ് റാങ്കില്‍ അര്ജന്റീന

അര്ജന്റീന, ബ്രസീല്, പോര്ച്ചുഗല് ടീമുകളുടെ ജഴ്സിക്കായിരുന്നു വന് ഡിമാന്ഡ്. ഇതില് അര്ജന്റീന ജഴ്സിക്കാണ് കൂടുതല് ആവശ്യക്കാരുണ്ടായിരുന്നത്. ടീമിന്റെ മൂന്ന് ജഴ്സിയും വലിയതോതില് വിറ്റഴിഞ്ഞെങ്കിലും കൂടുതല് ആളുകളും സ്വന്തമാക്കിയത് ഹോം ജഴ്സിയും എവേ ജഴ്സിയുമാണ്. അര്ജന്റീന ഫൈനലില് എത്തിയതോടെ 19ന് സംസ്ഥാനത്തുടനീളം നടന്ന വലിയ വില്പനയാണു 10 കോടി കച്ചവടത്തിലേക്ക് എത്തിച്ചത്. അര്ജന്റീന കഴിഞ്ഞാല് പോര്ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്ഡോയുടെ ജഴ്സിയാണ് ഏറ്റവും കൂടുതല് വിറ്റഴിഞ്ഞത്. ഫൈനല് ദിവസം സ്പെയ്ന് ടീമിന്റെ ജഴ്സിക്കും ഡിമാന്ഡ് കൂടി. മലപ്പുറത്തിനുപുറമെ തൃശൂര്, കോഴിക്കോട് ജില്ലകളാണ് ഏറ്റവുമധികം ജഴ്സി വില്പന നടന്ന മറ്റു ജില്ലകള്.

25 കോടിയുടെ ഫ്ലക്സ്

ആരാധക ആവേശം ഫ്ലക്സ് രൂപത്തില് പ്രത്യക്ഷപ്പെട്ടതോടെ ഒന്നര മാസത്തിനിടെ സംസ്ഥാനത്തു 25 കോടി രൂപയുടെ ഫ്ലക്സ് പ്രിന്റിംഗാണു നടന്നത്. ഏറ്റവും വലിയ ഫ്ലക്സ് സ്ഥാപിക്കുന്നത് ടീം ആരാധകരുടെ അഭിമാന പ്രശ്നമായതോടെയാണ് ഇക്കുറി ഫ്ലക്സ് പ്രിന്റിംഗ് കുതിച്ചുയര്ന്നത്. വടക്കൻ ജില്ലകള് തന്നെയാണ് ഇതിലും മുന്നിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക