നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറില്‍ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുമായ മുരളി മനോഹർ ജോഷി രംഗത്ത്.പ്രതിഷേധക്കാരുടെ ആശങ്കള്‍ ന്യായമാണ്. അവർക്ക് നേരെ ബലം പ്രയോഗിക്കരുതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇതിനെ കേവലം ക്രമസമാധാന പ്രശ്‌നമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റിന്റെ മലയാളം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ തടിച്ചു കൂടുന്നത് കാണുന്നത് വേദനജനകമാണ്. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചുള്ള അവരുടെ ആശങ്കകളും ഉത്കണ്ഠകളും ന്യായമാണ്. സഹാനുഭൂതിയോടെ ഇടപെട്ട് അവരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. ബലപ്രയോഗത്തിലൂടെ നേരിടേണ്ട ക്രമസമാധാന പ്രശ്‌നം മാത്രമായി കാണരുത്. കൊച്ചു പെണ്‍കുട്ടികള്‍ പോലും ക്രൂരമായി ആക്രമിക്കപ്പെടുന്നത് കാണുന്നത് വേദനാജനകമാണ്. ഇത്തരം ബല പ്രയോഗം വികസിത ഭാരതമെന്ന ലക്ഷ്യത്തില്‍ നിന്ന് ഒരു വിഭാഗത്തെ അകറ്റുമെന്നും അദ്ദേഹം പറഞ്ഞു.


















