തിരുവനന്തപുരം നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നന്ദൻകോട് വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ വിയ്യൂർ ഏവന്നൂർ സ്വദേശിനി അനുഷ(28) യാണ്‌ മരിച്ചത്.ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്.

യുവതിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും സിവില്‍ സർവീസ് പരീക്ഷയില്‍ വിജയിച്ചതായി വീട്ടുകാരെ അടക്കം തെറ്റിദ്ധരിപ്പിച്ച്‌ പല സാമ്പത്തിക ഇടപാടുകള്‍ ഇവർ നടത്തിയിരുന്നെന്നും മ്യൂസിയം പോലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സിവില്‍ സർവീസ് പരീക്ഷയില്‍ ഐആർഎസ് നേടിയതായി അനുഷ വീട്ടുകാരെയടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നു. മസൂറി സിവില്‍ സർവീസ് പരിശീലനകേന്ദ്രത്തിലടക്കം പോയി ഫോട്ടോയെടുത്ത് വീട്ടുകാർക്ക്‌ അയച്ചുനല്‍കി. പരീക്ഷയില്‍ പ്രകടനം മെച്ചപ്പെടുത്താനായി പരിശീലനം തുടരുന്നതായി പറഞ്ഞ് വീട്ടുകാരില്‍നിന്നു പലവട്ടം പണവും വാങ്ങിയിരുന്നു. തലസ്ഥാനത്തെ സ്വകാര്യ അക്കാദമിയില്‍ പരിശീലനം നടത്തുന്ന മറ്റൊരു വിദ്യാർത്ഥിയില്‍നിന്നു ഇവർ പണം കൈപ്പറ്റിയിരുന്നു. ഇത്തരം കാര്യങ്ങള്‍ പുറത്തുവരുമെന്നായപ്പോഴാകാം ആത്മഹത്യയെന്നാണ് പ്രാഥമികനിഗമനം.” – പോലീസിനെ ഉദ്ധരിച്ച്‌ മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

അനുഷയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.

2025 ലെ സിവില്‍ സർവീസ് അനുഷ്ക്ക് 475 മത്തെ റാങ്ക് കിട്ടിയതായി അന്ന് സോഷ്യല്‍ മീഡിയയില്‍ വാർത്തകള്‍ വന്നിരുന്നു. വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും വീട്ടിലെത്തി അവരെ അനുമോദിക്കുകയും മെമെന്റോ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക