കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ റെജി ചെറിയാന്‍ ഒരു പ്രത്യേക വാഗ്ദാനവുമായാണ് തന്റെ വോട്ടർമാരെ സമീപിക്കുന്നത്.എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്നാണ് റെജി ചെറിയാന്റെ വാഗ്ദാനം.

കേരളത്തിലെ മറ്റേത് സ്ഥാനങ്ങളിലുള്ള ജനങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ വലിയ ദുരിതവും കഷ്ടപ്പാടുമാണ് കുട്ടനാടുകാര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ നല്‍കുമെന്നാണ് റെജി ചെറിയാൻ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ കുട്ടനാടിന്റെ എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന വേതനവും അലവന്‍സുകളും സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ധാര്‍മ്മികമായി ശരിയല്ല. അതുകൊണ്ട് തനിക്ക് ലഭിക്കുന്ന ശമ്പളവും ഇന്ധനവും അടക്കമുള്ള മറ്റ് എല്ലാ ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അതും സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ല. മറിച്ച്‌ ഇത് കുട്ടനാട്ടിലെ കാന്‍സര്‍ രോഗികള്‍ക്കും അരശണര്‍ക്കായും മാറ്റിവയ്ക്കും എന്നാണ് റെജി ചെറിയാൻ വ്യക്തമാക്കിയത്. ഓരോ മാസവും ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും താൻ ആർക്കൊക്കെ നല്‍കി എന്നത് വ്യക്തമാകുമെന്നും റെജി ചെറിയാന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക