എറണാകുളം പെരുമ്ബാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്ബാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്ബനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷൻ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി കിഷൻ.
ഒരാഴ്ച മുമ്ബാണ് രവി കിഷൻ റൈസ്കോയില്‍ ജോലിയില്‍ ചേര്‍ന്നത്.ചാരം പുറന്തള്ളുന്നതിന് വേണ്ടി V ആകൃതിയിലുള്ള ടണലുണ്ട്. അതിലേക്ക് ചാരം തള്ളുന്നതിന് ഇടയിലാണ് രവി കിഷൻ അകത്തേക്ക് വീണത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ ഉയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഒരു മണിക്കൂറിന് ശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കും.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















