പുതിയ ഫോണ്‍ വാങ്ങുമ്പോഴെല്ലാം ഫോണിന്റെ ബോക്‌സിനുള്ളില്‍ ചാര്‍ജറിനൊപ്പം ഒരു ചെറിയ പിന്‍ കൂടി ഉണ്ടാകും. അത് ഉപയോഗിച്ചാവും നിങ്ങള്‍ സിം സ്‌ളോട്ട് തുറന്ന് അതിലേക്ക് സിം ഇട്ടിട്ടുണ്ടാവുക.പിന്നീടെപ്പോഴെങ്കിലും സിംകാര്‍ഡ് തിരിച്ചെടുക്കേണ്ട ആവശ്യമുള്ളപ്പോഴായിരിക്കും മിക്കവരും ഈ പിന്നിനെക്കുറിച്ച് ആലോചിക്കുന്നത് തന്നെ.
ഈ പിന്‍ സിം കാര്‍ഡ് ഇടാനും നീക്കം ചെയ്യാനും മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. പ്രാധാന്യം പോലും മനസ്സിലാക്കാതെ അത് വലിച്ചെറിയുന്നവരുമുണ്ട്. സ്മാര്‍ട്ട്ഫോണിനൊപ്പം വരുന്ന ഈ പിന്‍ സിം കാര്‍ഡ് ഇടാനും നീക്കം ചെയ്യാനും മാത്രമല്ല മറ്റ് പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുവെന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം.
ഫോണ്‍ ഹാങ് ആകുന്ന പ്രശ്‌നം പരിഹരിക്കാന്‍
ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഫോണ്‍ ഹാങ്ങ് ആകാനിടയാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ ചെറിയ പിന്‍ ഉപയോഗിച്ച് ആ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. പല ഫോണുകളിലും ഒരു ചെറിയ റീസെറ്റ് ഹോള്‍ ഉണ്ട്. അത് സിം പിന്‍ ഉപയോഗിച്ച് അമര്‍ത്തി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം. പല സ്മാര്‍ട്ട്ഫോണുകളിലും ഇങ്ങനെ ചെയ്യാന്‍ കഴിയും.
ഫോണില്‍ മാത്രമല്ല മറ്റ് പല ഉപകരണങ്ങളിലും ഉപയോഗിക്കാം
കൂടാതെ ചില റൂട്ടറുകളിലും മോഡങ്ങളിലും ഒരു ചെറിയ റീസെറ്റ് ബട്ടണും ഉണ്ട്. ഒരു പിന്‍ ഉപയോഗിച്ച് ഈ ബട്ടണ്‍ അമര്‍ത്തുന്നത് റൂട്ടറിന്റെ ഫാക്ടറി ഡിഫോള്‍ട്ട് ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. ഫോണുകള്‍ക്ക് മാത്രമല്ല, സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റ് ചെറിയ ഉപകരണങ്ങള്‍ക്കും പിന്‍ഹോള്‍ റീസെറ്റ് സിസ്റ്റം ഉണ്ട്. ഇത് വിരല്‍ കൊണ്ട് അമര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ പിന്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ചെറിയ ദ്വാരങ്ങള്‍ വൃത്തിയാക്കുന്നതിനും മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും
ഈ പിന്നിന്റെ മറ്റൊരു ഗുണം ഫോണിന്റെ സ്പീക്കറിനോ ചാര്‍ജിംഗ് പോര്‍ട്ടിനോ ചുറ്റുമുള്ള പൊടിയും അഴുക്കും വൃത്തിയാക്കാന്‍ ഉപയോഗിക്കാം എന്നതാണ്. കൂടാതെ പ്രത്യേക സിം, മെമ്മറി കാര്‍ഡ് ട്രേകളുള്ള ഫോണുകളില്‍ രണ്ട് ട്രേകളും തുറക്കാന്‍ ഈ പിന്‍ ഉപയോഗിക്കാം. അങ്ങനെ നോക്കുമ്പോള്‍ ഈ ചെറിയ പിന്‍ സിം കാര്‍ഡുകള്‍ ഇടുന്നതിനും നീക്കം ചെയ്യുന്നതിനും മാത്രമല്ല മറ്റ് പല ആവശ്യങ്ങള്‍ക്കും വളരെ ഉപയോഗപ്രദമാണ്.






