പെരുമ്പാവൂരിലെ പുതിയപാടം പാടശേഖരം ഒരുകാലത്ത് നെല്‍വയലുകള്‍ നിറഞ്ഞ പ്രദേശമായിരുന്നു. ഇന്ന് അതേ സ്ഥലം “ഭായി കോളനി”, “ബംഗാള്‍ കോളനി”, “കണ്ടന്തറ കോളനി” എന്നീ പേരുകളില്‍ അറിയപ്പെടുന്ന അതിഥി തൊഴിലാളികളുടെ സാന്ദ്രവാസകേന്ദ്രമാണ്.സമീപകാലത്ത് ലഹരി വില്‍പ്പന, അനാശാസ്യ പ്രവർത്തനങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവയുടെ പേരില്‍ നിരന്തരം വാർത്തകളില്‍ ഇടംപിടിച്ച ഈ പ്രദേശം വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നാളെ ഭായി കോളനി സന്ദർശിക്കും. തൊഴിലാളികളെ അഭിസംബോധന ചെയ്യാൻ കോളനിക്കുള്ളില്‍ പ്രത്യേക വേദിയും ഒരുക്കുന്നുണ്ട്. അതിനിടെ, “ഭായി കോളനിയില്‍ ശക്തമായ ഇടപെടല്‍ നടത്തിയാല്‍ പെരുമ്പാവൂരിലെ ലഹരി വ്യാപനത്തിന് തടയിടാനാകുമോ?” എന്ന ചോദ്യവും വീണ്ടും ഉയരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് പഞ്ചായത്തുകള്‍ക്കിടയിലെ തിരക്കേറിയ കോളനി

പെരുമ്പാവൂർ ടൗണില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള മാവിൻചുവട്-പാലക്കാട്ടുതാഴം ഭാഗത്താണ് ഭായി കോളനിയിലേക്കുള്ള പ്രവേശനം. വാഴക്കുളം, വെങ്ങോല പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം പുറമേ നോക്കുമ്പോള്‍ സാധാരണ കുടിയേറ്റമേഖലയാണെന്ന് തോന്നുമെങ്കിലും, അകത്തേക്ക് കടന്നാല്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ ഇടുങ്ങിയ മുറികളില്‍ തിങ്ങിപ്പാർക്കുന്ന കാഴ്ചയാണ്.

ചെറിയ വഴികള്‍, നിരനിരയായി മൊബൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, വാടകമുറികള്‍ എന്നിവ നിറഞ്ഞ ഈ കോളനിയുടെ പിന്നാമ്പുറങ്ങളിലാണ് ഏകദേശം 2,500 മുതല്‍ 4,000 വരെ തൊഴിലാളികള്‍ കഴിയുന്നതെന്നാണ് കണക്ക്.

പത്ത് രൂപയുടെ താമസത്തില്‍ നിന്ന് വലിയ വാടക വിപണിയിലേക്ക്

ഏകദേശം ഒരു പതിറ്റാണ്ട് മുമ്പാണ് ഈ പ്രദേശത്തിന്റെ രൂപമാറ്റം ആരംഭിച്ചത്. ആദ്യം കെട്ടിട ഉടമകള്‍ തൊഴിലാളികള്‍ക്ക് രാത്രിയില്‍ ഉറങ്ങാനും രാവിലെ ശുചിമുറി ഉപയോഗിക്കാനും ഒരാള്‍ക്ക് പത്ത് രൂപ വീതം ഈടാക്കുന്ന രീതിയിലായിരുന്നു താമസസൗകര്യം ഒരുക്കിയത്. ഒരു മുറിയില്‍ 20 മുതല്‍ 25 പേർ വരെ കഴിയുന്ന അവസ്ഥയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക