എറണാകുളം പെരുമ്ബാവൂരില്‍ ലഹരി കുത്തിവെച്ച അന്തർസംസ്ഥാനക്കാരൻ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് മരിച്ചത് സംഭവത്തിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ച യുവാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സംഭവത്തില്‍ അസം സ്വദേശിയായ വസിം എന്നയാളെ പോലീസ് പിടികൂടി.സംഭവം നടക്കുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ മരിച്ച അന്തർസംസ്ഥാനക്കാരനൊപ്പം ഇയാളും ഉണ്ടായിരുന്നു. ഇയാളാണ് യുവാവിന് ലഹരി കുത്തിവെച്ചത്. സംഭവത്തില്‍ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരി കുത്തിവെച്ചതിനെത്തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ വസിം സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ദൃശ്യങ്ങൾ ചുവടെ കാണാം 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക