ഒരുമിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പൂർണബോധ്യമുണ്ടാകുന്ന ഘട്ടത്തിലാണ് പല ദമ്ബതികളും പിരിയാൻ തീരുമാനിക്കുന്നതും, നിയമപരമായി വിവാഹമോചനം തേടാൻ കോടതിയെ സമീപിക്കുന്നതും.എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി പല വിവാഹ മോചനങ്ങളും പണം തട്ടാനുള്ള മാർഗമാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. ചിലർ മുൻ ഭർത്താവിനോട് ലക്ഷണങ്ങളും കോ ടികളുമൊക്കെ ജീവനാംശം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഒരു കുടുംബ കോടതിക്ക് പുറത്ത് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് ചർച്ചയാകുന്നത്.

വിവാഹ മോചനം നേടിയ ഭാര്യ, മുന്‍ ഭ‍ർത്താവിനെ മർദ്ദിക്കുന്ന രംഗങ്ങളായിരുന്നു ഇത്. എന്തിനാണ് ഇവർ മുൻ ഭർത്താവിനെ മർദ്ദിക്കുന്നതെന്നായിരിക്കുമല്ലേ നമ്മള്‍ ചിന്തിക്കുക. അതിന്റെ കാരണം ആണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ സംഭവം ചർച്ച ചെയ്യാനിടയാക്കിയത്. എക്‌സില്‍ (ട്വിറ്റർ) പങ്കുവെച്ചിട്ടുള്ള ഈ വീഡിയോ 60 ലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കാണുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കർണാടക കുടുംബ കോടതിയില്‍ വിവാഹമോചന വിധി വന്നതിന് ശേഷം വിവാഹ മോചിതനായ ഭർത്താവിനെ മുന്‍ ഭാര്യ ആക്രമിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ചിരിച്ച്‌ കൊണ്ട് നില്‍ക്കുന്ന മുന്‍ ഭ‍ർത്താവിന്‍റെ തലമുടി പിടിച്ച്‌ വലിക്കുകയും തല്ലുകയും ഷർട്ട് വലിച്ച്‌ കീറുകയും അസഭ്യം വിളിക്കുകയം ചവിട്ടുകയും ചെയ്യുന്ന മുന്‍ ഭാര്യയെയും വീഡിയോയില്‍ കാണാം. കുടുംബ കോടതിക്ക് പുറത്ത് വക്കീലന്മാരും മറ്റുള്ളവരും നോക്കി നില്‍ക്കെയായിരുന്നു സ്ത്രീയുടെ അക്രമണം. യുവതിക്ക് വിവാഹ മോചനത്തോട് അനുബന്ധിച്ച്‌ ആറ് ലക്ഷം രൂപയുടെ ജീവനാംശം നിഷേധിക്കപ്പെട്ടെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ അവകാശപ്പെട്ടു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജീവനാംശം നിഷേധിക്കപ്പെട്ടത്തിലുള്ള പ്രകോപനത്തിലായിരുന്നു യുവതി തന്റെ മുൻഭർത്താവിനെ ആക്രമിച്ചത്. ഇവർ ഭർ‍ത്താവില്‍ നിന്നും പ്രതിമാസം ആറ് ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതായി സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറഞ്ഞു. പക്ഷെ കോടതിയുടെ വിധി ജീവനാംശം നല്‍കേണ്ടെന്നായിരുന്നു. കോടതിയുടെ അന്തിമ വിധിക്ക് മുമ്ബ് പുരുഷൻ തന്‍റെ എല്ലാ സ്വത്തുക്കളും അമ്മയുടെ പേരിലേക്ക് നിയമപരമായി മാറ്റിയിരുന്നു. അതിനാല്‍ വിധി പ്രഖ്യാപിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ പേരില്‍ സ്വത്തോ വരുമാനമോ ഒന്നുമുണ്ടായിരുന്നില്ല. ഇക്കാരണം കൊണ്ടാണ് കോടതി ജീവനാംശം നല്‍കേണ്ടെന്ന് വിധിച്ചതെന്നാണ് വിവരം. ഇത് യുവതിയെ ചൊടിപ്പിച്ചു. പിന്നാലെയാണ് ഇവർ മുൻഭർത്താവിനെ കോടതിക്ക് പുറത്തുവെച്ച്‌ ആക്രമിച്ചത്. ‘അതേസമയം, വീഡിയോ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല’.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക