സ്കൂളുകളില്‍ ആഴ്ചയിലൊരിക്കല്‍ കളർ ഡ്രസ് അനുവദിക്കാനുള്ള വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദേശത്തിനെതിരെ കെ.എസ്.യു രംഗത്ത്.യൂണിഫോം വിദ്യാർഥികള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന തുല്യതയുടെ ബോധം നഷ്ടപ്പെടുമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മാനസിക സമ്മർദം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ മന്ത്രിക്ക് കത്ത് നല്‍കിയത്.
യൂണിഫോം വിദ്യാർഥികള്‍ക്കിടയില്‍ നല്‍കുന്ന തുല്യതയുടെ ബോധം കളർ ഡ്രസ് നടപ്പാക്കുന്നതോടെ നഷ്ടപ്പെടുമെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികള്‍ക്ക് തീരുമാനം മാനസിക പ്രയാസമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍, ആഴ്ചയിലൊരിക്കല്‍ കളർ ഡ്രസ് അനുവദിക്കാമെന്നത് ആകർഷകമായ ആശയമാണെന്നും അത് നടപ്പാക്കാൻ ശ്രമിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നേരത്തെ അറിയിച്ചിരുന്നത്. തീരുമാനത്തിനെതിരെ വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍, ആരെയും മാറ്റിനിർത്താൻ ഉദ്ദേശിച്ചുള്ളതല്ല ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ആർത്തവ അവധി സംബന്ധിച്ച വിഷയത്തിലും മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.

















