പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.
മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി. കേന്ദ്ര സർക്കാരിന്റെ സിനിമാ നയങ്ങളും വികസന പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതില്‍ നിർണ്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എൻ.എഫ്.ഡി.സി. നിലവില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗമാണ് നടൻ കൃഷ്ണകുമാർ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





