കഞ്ഞിക്കുഴിയില്‍ അമിത വേഗത്തില്‍ എത്തിയ കാർ ഇടിച്ച്‌ വടവാതൂർ സ്വദേശിനിയായ യുവതിയ്ക്ക് ദാരുണാന്ത്യം.വടവാതൂർ തകിടിയേല്‍ എക്‌സിബാ മേരി ജെയിംസ് (29) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫിസിനു മുന്നിലായിരുന്നു അപകടം. മലപ്പുറത്തെ നഴ്‌സിംങ് ട്യൂട്ടറായ എക്‌സിബാ അവധിയ്ക്കായി നാട്ടില്‍ എത്തിയതായിരുന്നു. ഇന്നു രാവിലെ ജോലിയ്ക്കായി നാട്ടിലേയ്ക്കു പോകാനായി എത്തിയതായിരുന്നു.പിതാവിനൊപ്പം സ്‌കൂട്ടറില്‍ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്നു. ഈ സമയത്താണ് പിന്നില്‍ നിന്നും എത്തിയ കാർ ഇവരെ ഇടിച്ചു വീഴ്ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവ സ്ഥലത്തു വച്ചു തന്നെ എക്‌സിബയുടെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോർച്ചറിയില്‍.പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം നാളെ ജനുവരി 15 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വടവാതൂർ ചിദംബരം കുന്ന് സെമിത്തേരിയില്‍. മാതാവ് – ജാൻസി, പിതാവ് – ജെയിംസ്. സഹോദരി – ജിപ്‌സ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക