തമിഴ്നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു. തേനി പെരിയകുളത്താണ് അപകടമുണ്ടായത്.കോട്ടയം സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവർ സഞ്ചരിച്ച കാർ ടൂറിസ്റ്റ് ബസുമായാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

അപകടത്തിന് ശേഷം രണ്ട് വാഹനങ്ങളും മറിഞ്ഞു. 18 തേനി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഇവര്‍ ഏർക്കാടേയ്ക്ക് പോകുകയായിരുന്നു. ബസ് യാത്രികരില്‍ ചിലർ‌ക്കും പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ. ഇവർ എവിടേയ്ക്ക് പോകുകയായിരുന്നെന്ന കാര്യം വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക