പഴനി വയലൂരിലുണ്ടായ കാർ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. നിർത്തിയിട്ട ലോറിക്ക് പിന്നില്‍ കാർ ഇടിച്ചാണ് അപകടം.മലപ്പുറം സ്വദേശികളായ അച്ഛനും രണ്ട് വയസ്സുള്ള മകനുമാണ് മരിച്ചത്. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്.

ഗുരുതര പരിക്കേറ്റ ഭാര്യ, 2 വയസ്സുകാരി മകള്‍ എന്നിവരെ ഉടുമലൈ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡില്‍ പാർക്കു ചെയ്തിരുന്ന ലോറിയുടെ പിന്നില്‍ കാർ ഇടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സദക്കത്തുള്ളയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാറില്‍ കുടുങ്ങിയ രണ്ടുപേരെ ക്രെയിനിന്റെ സഹായത്തോടെയാണ് പുറത്തെടുത്തത്. സംഭവത്തില്‍ സാമിനാഥപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക