കൊച്ചി കടവന്ത്രയില്‍ സ്കൂട്ടറിന് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം.അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് രാവിലെ ഒമ്ബതോടെ കടവന്ത്രയില്‍ മെട്രോ പില്ലര്‍ 790ന് മുന്നില്‍ വെച്ചാണ് ദാരുണാപകടം ഉണ്ടായത്.

റോഡില്‍ ഗതാഗത കുരുക്കുണ്ടായതിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച്‌ നിര്‍ത്തിയതോടെ സ്കൂട്ടര്‍ ഓടിച്ചിരുന്നയാളും വേഗത കുറച്ച്‌ നിര്‍ത്താൻ ശ്രമിക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് കാറിലിടിച്ചാണ് കെഎസ്‌ആര്‍ടിസി ബസ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്‌ആര്‍ടിസി ബസിനും കാറിനും ഇടയില്‍ സ്കൂട്ടറിലുണ്ടായിരുന്നവര്‍ കുടുങ്ങി പോവുകയായിരുന്നു. ഗതാഗത കുരുക്കുള്ള സ്ഥലമായതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ച്‌ പോകേണ്ട സ്ഥലമാണ്. കെഎസ്‌ആര്‍ടിസി ബസ് വേഗതയിലായിരുന്നവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം നടന്ന ഉടനെ സ്ത്രീയെയും സ്കൂട്ടര്‍ യാത്രികനെയും ആശുപത്രിയിലെത്തിച്ചെങ്കിലും സീനത്തിനെ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക