നടുക്കുന്ന വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത് 7 പേർ. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വാഹനം ആറുതവണ തലകീഴായി മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി ആറിനായിരുന്നു സംഭവം നടന്നത്.

ഡല്‍ഹിയില്‍ നിന്ന് ബെഗുസാരയ്ലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് ഡിവൈ‍ഡറില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ഫുട്ബോള്‍ മറിയുന്നതുപോലെ സ്കോർപിയോ ആറുതവണ ഉരുണ്ടു. യുപിയിലെ കാശിമബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൂർവാഞ്ചല്‍ എക്സ്പ്രസ് വേയിലാണ് അപകടം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല് കുട്ടികളടക്കം ഏഴ് പേർ വാഹനത്തിലുണ്ടായിരുന്നു. ഇവരെ ഉടൻ തന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. ശേഷം ഗുരുതര പരിക്കുള്ള മൂന്ന് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക