ലോകത്ത് ഒരാളെപ്പോലെ തന്നെയിരിക്കുന്ന ഏഴു പേരുണ്ടാകുമെന്ന് പറയാറുണ്ട്. ഒരേ ഫേസ്കട്ടും സംസാര ശൈലിയും എന്തിനേറെ ബോഡി ലാംഗ്വേജ് അടക്കം ഒരുപോലുള്ളവരുണ്ട്.പലപ്പോഴും അവരുടെ വീഡിയോകളും പുറത്തുവരാറുണ്ട്. പ്രത്യേകിച്ച്‌ സിനിമാതാരങ്ങളുടെ ഫേസ് കട്ടുള്ളവർ.

എഐയുടെ ഈ കാലത്ത് പുതിയ ടൂളുകളിലൂടെയും ചിലർ താരങ്ങളുടെ ഫേസ് ആഡ് ചെയ്യാറുണ്ട്. എന്നാല്‍ പുത്തൻ സാങ്കേതിക വിദ്യകളൊന്നുമല്ല തനി ദുല്‍ഖർ സല്‍മാൻ ലുക്കുള്ളൊരാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണില്‍പ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആള് ഒരു സ്ത്രീയാണ് എന്നതാണ് ഇതിലെ ഏറ്റവും വലിയ കൗതുകം. സംസാരത്തിലും ലുക്കിലും സ്റ്റൈലിലും അടക്കം ഇവർ ദുല്‍ഖറിനെ പോലെയാണ്. സൗന്ദര്യ ബാലസുബ്രമണി ആണ് ഈ വൈറല്‍ താരം. അണ്‍ഷാക്കിള്‍ഡ് (Unshackled), അഡ്‌മിറ്റഡ് (Admitted), 1000 ഡേയ്‌സ് ഓഫ് ലവ് (1000 Days of Love) തുടങ്ങിയ ജനപ്രിയ പുസ്തകങ്ങളുടെ രചയിതാവാണ് സൗന്ദര്യ ബാലസുബ്രമണി. കൂടാതെ സംരംഭകയും കമ്മ്യൂണിറ്റി ബില്‍ഡറും കൂടിയാണ് സൗന്ദര്യ.

സാൻഫ്രാൻസിസ്കോയില്‍ താമസമാക്കിയ സൗന്ദര്യ തമിഴ്നാട് സ്വദേശിനിയാണ്. ഏതാനും നാളുകളായി പലരും തന്നെ കാണാന്‍ ദുല്‍ഖർ സല്‍മാനെ പോലെയാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ മെസേജ് ഇടാറുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോ സൗന്ദര്യ ചെയ്തിരുന്നു. ഇതിപ്പോള്‍ വൈറലായിട്ടുണ്ട്. ചില ആംഗിളുകളില്‍ ഇത് ദുല്‍ഖർ അല്ലേന്ന് നമുക്ക് തന്നെ തോന്നിപ്പോകുന്ന സാമ്യമാണ് ഇരുവരും തമ്മിലുള്ളത്.’ദുല്‍ഖർ ഈ വീഡിയോ കാണുകയാണെങ്കില്‍.

നമ്മള്‍ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു’വെന്ന് വീഡിയോയില്‍ സൗന്ദര്യ പറയുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പലരും അക്ഷരാർത്ഥത്തില്‍ ഞെട്ടിയുള്ള കമന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

“നിങ്ങള്‍ ചിരിക്കുമ്പോള്‍ 200% ദുല്‍ഖർ തന്നെ, ദുല്‍ഖറിൻ്റെ സഹോദരിയാണെന്നാണ് ഞാൻ കരുതിയത്, അപ്പോഴല്ലേ?, ഭാവിയില്‍ നിങ്ങള്‍ക്ക് ദുല്‍ഖർ സല്‍മാൻ്റെ സഹോദരിയായി സിനിമയില്‍ അഭിനയിക്കില്ലെന്ന് ആര് അറിഞ്ഞു, കാഴ്ചയില്‍ മാത്രമല്ല, എല്ലാ വിധത്തിലും ദുല്‍ഖർ തന്നെ, ഒരു കാർബണ്‍ കോപ്പി പോലെ. ഹേയ് സിനാമികയിലെ ദുല്‍ഖറിനെ ഓർമിപ്പിക്കുന്നു”, എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകള്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക