ഇൻസ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയിടുമ്ബോള്‍, എപ്പോ‍ഴാണ് ഇങ്ങനെയൊക്കെ വാട്ട്സ്‌ആപ്പില്‍ ഒരു സ്റ്റോറിയിടാൻ ക‍ഴിയുന്നതെന്ന് ചോദിച്ചവരാണ് നമ്മ‍ളില്‍ പലരും.എന്നാല്‍ അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ ഇൻസ്റ്റയ്ക്ക് സമാനമായ പാട്ടുകള്‍ സ്റ്റോറിയില്‍ ആഡ് ചെയ്യാനുള്ള ഒരു ഓപ്ഷൻ വാട്ട്സ്‌ആപ്പിലെത്തിയിരുന്നു.

ചെറിയ സമയംകൊണ്ട് തന്നെ ഈ കൂട്ടിച്ചേര്‍ക്കല്‍ വലിയ ജനപ്രീതി നേടുകയും ചെയ്തു. ഇപ്പോ‍ഴിതാ, കളി ക‍‍ഴിഞ്ഞിട്ടില്ലാ…തുടങ്ങിയിട്ടേയുള്ളൂവെന്ന് പറഞ്ഞ് ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് വിഭാഗത്തില്‍ വീണ്ടും അപ്ഡേഷൻ കൊണ്ടുവന്നിരിക്കുകയാണ് വാട്ട്സ്‌ആപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇൻസ്റ്റഗ്രാമിന് സമാനമായി മ്യൂസിക് ആഡിങ്ങ് ഫീച്ചറിന് പുറമെ, സ്റ്റാറ്റസ് ലേഔട്ട്, സ്റ്റിക്കറുകള്‍, ആഡ് യുവേഴ്‌സ് ഓപ്ഷൻ തുടങ്ങി നിരവധി കൂട്ടിച്ചേര്‍ക്കലുകളാണ് ഇനി ഉപയോക്താക്കളെ കാത്തിരിക്കുന്നത്. മാത്രമല്ല, ആറ് ചിത്രങ്ങള്‍ വരെ ചേര്‍ക്കാൻ ക‍ഴിയുന്ന ഫോട്ടോ കൊളാഷ് ഫീച്ചറും ഇതിനൊപ്പമുണ്ട്.

ലേഔട്ട്: നിങ്ങള്‍ക്ക് ഇപ്പോള്‍ ആറ് ഫോട്ടോകള്‍ വരെ ഒരു കൊളാഷിലേക്ക് സംയോജിപ്പിച്ച്‌ പുതിയ എഡിറ്റിംഗ് ടൂളുകള്‍ ഉപയോഗിച്ച്‌ ഓരോ ഗ്രിഡും ക്രമീകരിക്കാനും തുടർന്ന് അത് ഒരു വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാനും കഴിയും.

ഫോട്ടോ സ്റ്റിക്കറുകള്‍: ഇപ്പോള്‍ നിങ്ങള്‍ക്ക് ഏത് ഫോട്ടോയും ഒരു സ്റ്റിക്കറാക്കി മാറ്റാനും സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുന്നതിന് മുമ്ബ് അതിന്റെ വലുപ്പം ക്രമീകരിക്കാനും കഴിയും. സ്റ്റാറ്റസില്‍ ഒരു ഫോട്ടോയിലോ വീഡിയോയിലോ ഒരു സ്റ്റിക്കർ ചേർക്കാനും ഇതിനൊപ്പം സാധിക്കും.

ആഡ് യുവേഴ്‌സ്: ഇൻസ്റ്റാഗ്രാമിന്റെ ജനപ്രിയ ആഡ് യുവേഴ്‌സ് ടൂള്‍ ഇപ്പോള്‍ വാട്ട്‌സ്‌ആപ്പില്‍ ലഭ്യമാണ്. ഒരു ട്രെൻഡ് ആരംഭിക്കാനോ സംഭാഷണത്തില്‍ ചേരാനോ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് ഒരു ഫോട്ടോ പങ്കിടാൻ ഇത് നിങ്ങളെ അനുവദിക്കും. “ആഡ് യുവേഴ്‌സ്” സ്റ്റിക്കർ ഒരു ത്രെഡ് സൃഷ്ടിക്കും, അതില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ സ്റ്റാറ്റസ് അപ്‌ഡേറ്റും ട്രെൻഡ് സൃഷ്ടിച്ചയാള്‍ക്ക് ഷെയര്‍ ചെയ്യാന്‍ കഴിയും.

സ്റ്റാറ്റസിനായുള്ള പുതിയ ടൂളുകള്‍ ഉടൻ പുറത്തിറങ്ങാൻ തുടങ്ങുമെന്നാണ് വാട്ട്‌സ്‌ആപ്പ് അറിയിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച്‌ കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും, വരും മാസങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും സ്റ്റാറ്റസിലെ ഈ അപ്ഡേഷനുകള്‍ ലഭിക്കുമെന്നാണ് വിവരം. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ കിട്ടിത്തുടങ്ങിയതായും ചില സൂചനകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക