ആക്ടീവ് സിം കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത വാട്ട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സിം ബൈന്‍ഡിങ് നിയമപ്രകാരമാണ് ആക്ടീവ് സിമ്മുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത മെസേജിങ് പ്ലാറ്റ്‌ഫോമുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുക. നിങ്ങള്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്ന ഡിവൈസില്‍ ആക്ടീവ് സിം ഇട്ടിട്ടില്ലെങ്കില്‍ അക്കൗണ്ട് തുറക്കാനാകാത്ത അവസ്ഥ വരും. വാട്ട്‌സ്‌ആപ്പ് അക്കൗണ്ടിനെ മാത്രമല്ല ടെലിഗ്രാം, സിഗ്നല്‍, സ്‌നാപ്പ് ചാറ്റ് മുതലായവ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളും ആക്ടീവ് സിമ്മില്ലെങ്കില്‍ വൈകാതെ നിര്‍ജീവമാകും. (WhatsApp and Telegram Will Soon Lock Without Active SIM)സൈബര്‍ സുരക്ഷയ്ക്കുണ്ടാകുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിന്റേയും ഹാക്കിംഗ് തടയുന്നതിന്റേയും ഭാഗമായാണ് പുതിയ നിയമം.

ഫോണില്‍ ഉപയോഗിക്കുന്ന അതേ അക്കൗണ്ടുകള്‍ കമ്ബ്യൂട്ടറുകളിലോ ലാപ്‌ടോപ്പുകളിലോ ആക്‌സസ് ചെയ്യാന്‍ സഹായിക്കുന്ന വാട്ട്‌സ്‌ആപ്പ് വെബ്ബ്, ടെലിഗ്രാം വെബ്ബ് സേവനങ്ങളും പുതിയ നിയത്തോടെ തടസപ്പെടും. ആറ് മണിക്കൂറില്‍ കൂടുതല്‍ വാട്ട്‌സ്‌ആപ്പ് വെബ്ബ് ലോഗിന്‍ അനുവദിക്കില്ല. ഓരോ ആറ് മണിക്കൂര്‍ കൂടുമ്ബോഴും വാട്ട്‌സ്‌ആപ്പ് വെബ്ബ് അല്ലെങ്കില്‍ ടെലിഗ്രാം വെബ്ബ് അക്കൗണ്ടുകള്‍ ലോഗൗഡ്ഡ് ആകുകയും ക്യൂആര്‍ കോഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ പാസ്വേര്‍ഡ് ഉപയോഗിച്ചോ നമ്മള്‍ വീണ്ടും ലോഗിന്‍ ചെയ്യേണ്ടി വരികയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്ടീവല്ലാത്ത സിം ഉപയോഗിച്ച്‌ വാട്ട്‌സ്‌ആപ്പ് അയയ്ക്കുകയും കേസുകള്‍ ഉള്‍പ്പെടെ വരുമ്ബോള്‍ സിം കാര്‍ഡോ മറ്റ് വിവരങ്ങളോ വച്ച്‌ ഉപയോക്താവിനെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ നിയമം. കേന്ദ്രസര്‍ക്കാര്‍ മെസേജിങ് പ്ലാറ്റ്‌ഫോമുകളോട് മാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് 90 ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക