ഭാര്യയുടെ നഗ്‌നചിത്രം വാട്സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കളമശ്ശേരി സ്വദേശി ഷാരൂഖ് ആണ് പിടിയിലായത്. 2024 ഫെബ്രുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയോട് പിണങ്ങി പെരുമ്ബാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു ഭാര്യ. അതിനിടയിലാണ് ഇയാള്‍ രാത്രിയില്‍ ഭാര്യയുടെ വീട്ടിലെത്തി നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

ശേഷം ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനായി ഭാര്യക്ക് അയച്ചുകൊടുക്കുകയും, ഇത് വാട്‌സാപ്പില്‍ പ്രൊഫൈല്‍ പിക്ചര്‍ ആയി ഇടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്ബാവൂര്‍ പൊലീസ് കേസടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.തൃക്കാക്കരയില്‍ നിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്ബോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി.ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക